Latest News

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം ഇന്ന് ; എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം ഇന്ന് ; എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരമാണ് ഇന്നത്തേത്. അവസാന മത്സരത്തില്‍ ജെംഷഡ്പൂരിനോട് സമനില വാങ്ങിയതിന്റെ നിരാശയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വിജയത്തോടെ ഹോം സീസണ്‍ അവസാനിപ്പിക്കാനാവും ശ്രമിക്കുക.

പരിക്കു കാരണം ഇമ്മാനുവല്‍ ജസ്റ്റിന്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകില്ല. സ്‌ക്വാഡില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി മാറ്റങ്ങള്‍ വരുത്തുമെന്ന് പരിശീലകന്‍ ഇവാന്‍ വുകമാനോവിച് പറഞ്ഞിട്ടുണ്ട്. പ്ലേ ഓഫ് ഉറപ്പിച്ച സ്ഥിതിക്ക് ഇനി താരങ്ങളെ ഫിറ്റ് ആയി നിലനിര്‍ത്തുക ആകും കോച്ചിന്റെ ലക്ഷ്യം. പരിക്കുമാറി ടീമിനൊപ്പം ട്രെയിന്‍ ചെയ്യുന്നുണ്ട് എങ്കിലും ലൂണ ഇന്ന് കളിക്കാന്‍ സാധ്യതയില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇന്ന് വിജയിക്കാന്‍ ആയില്ല എങ്കില്‍ ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിക്കും. രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും തല്‍സമയം കാണാം.


Next Story

RELATED STORIES

Share it