Latest News

അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി നിലവില്‍ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ഇറാന്‍

അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി നിലവില്‍ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ഇറാന്‍
X

തെഹ്‌റാന്‍: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്‍. അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി നിലവില്‍ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ലെന്നും ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി പറഞ്ഞു.

നേരത്തെ, ഇറാന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തിരുന്നു. യുഎസ് നാവിക ഉപരോധം, വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍, ഭീഷണി പ്രസ്താവനകള്‍ എന്നിവയ്ക്ക് മറുപടിയായാണ് ഇറാന്‍ ഈ തീരുമാനം എടുത്തത്.

അതേസമയം, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘത്തെ ചര്‍ച്ചകള്‍ക്കായി പാകിസ്താനിലേക്ക് അയയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവരും ഈ സംഘത്തിലുണ്ടാകും. തിങ്കളാഴ്ച വൈകുന്നേരം (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ) ചര്‍ച്ചകള്‍ നടക്കും.

Next Story

RELATED STORIES

Share it