Latest News

അമേരിക്കയിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ഇറാന്‍

അമേരിക്കയിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ഇറാന്‍
X

തെഹ്‌റാന്‍: അമേരിക്കയിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ഇറാന്‍. യുഎസുമായുള്ള മുന്‍കാല അനുഭവങ്ങള്‍ മോശമാണെന്നും ഇനി അതിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.സഖ്യകക്ഷികള്‍ വഴി യുഎസുമായി സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നും എന്നാല്‍ ഇതിനെ ഒരു സംഭാഷണം എന്ന് വിളിക്കാന്‍ കഴിയില്ലെന്നും അരാഗ്ചി വ്യക്തമാക്കി.

അതേസമയം, ഇറാനുമായുള്ള യുദ്ധം അടുത്ത രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് ലക്ഷ്യം നേടിയെന്നും പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നുമാണ് ട്രംപിന്റെ അവകാശവാദം.

ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ സംസാരിക്കവെ, ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it