Latest News

12 ബലൂച്ച് തടവുകാരെ കൂട്ടത്തോടെ വധിച്ച് ഇറാന്‍; ആശങ്കപ്രകടിപ്പിച്ച് ഇറാന്‍ മനുഷ്യാവകാശ സംഘടന

12 ബലൂച്ച് തടവുകാരെ കൂട്ടത്തോടെ വധിച്ച് ഇറാന്‍; ആശങ്കപ്രകടിപ്പിച്ച് ഇറാന്‍ മനുഷ്യാവകാശ സംഘടന
X

പാരിസ്: ഇറാന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഒരു ജയിലില്‍ 12 തടവുകാരെ കൂട്ടത്തോടെ തൂക്കിക്കൊന്നു. ബലൂച്ച് വംശജരായ ഒരു സ്ത്രീയടക്കം 12 പേരെയാണ് വധിച്ചത്. ഇറാനില്‍ വധശിക്ഷ വര്‍ധിച്ചുവരുന്നതില്‍ ഇറാന്‍ മനുഷ്യാവകാശ സംഘടന ആശങ്ക പ്രകടിപ്പിച്ചു.

കൊലപാതകം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് ബലൂച്ചിസ്ഥാന്‍ പ്രവിശ്യയിലെ സഹദെന്‍ ജയിലില്‍ ചൊവ്വാഴ്ച വധിച്ചത്. അഫ്ഗാന്‍, പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ ജയില്‍ സ്ഥിതിചെയ്യുന്നത്. .

മരിച്ചവരെല്ലാം ബലൂച്ച് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ സുന്നികളാണ്. ഷിയ വിഭാഗത്തിനാണ് ഇറാനില്‍ ഭൂരിപക്ഷം.

വധിക്കപ്പെട്ട 12 പേരില്‍ 6 പേര്‍ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരും 6 പേര്‍ മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ടവരുമാണ്. വധശിക്ഷയുടെ വിവരം ഇറാനിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് 2019ല്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയാണ് വധിക്കപ്പെട്ടവരില്‍ ഒരാള്‍.

വംശീയന്യൂനപക്ഷങ്ങളോടുള്ള ഇറാന്‍ സര്‍ക്കാരിന്റെ സമീപനത്തില്‍ അന്താരാഷ്ട്ര സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മതന്യൂനപക്ഷങ്ങളായ കുര്‍ദുകളും ബലൂച്ചിസ്ഥാനിലെ ബലൂച്ചികളും തെക്ക് പടിഞ്ഞാറന്‍ മേഖലകളിലെ അറബുകളും വംശീയമായ വിവേചനം നേരിടുന്നവരാണ്.

2021ല്‍ നടപ്പാക്കിയ വധശിക്ഷകളില്‍ 21 ശതമാനവും ബലൂച്ചികളാണ്. ഇറാനിലെ ഇവരുടെ ജനസംഖ്യ 2-6 ശതമാനം മാത്രം.

Next Story

RELATED STORIES

Share it