Latest News

ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
X

കൊച്ചി: ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മാറ്റിയ സിംഗിള്‍ സെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വിമര്‍ശനം നടത്തിയത്. കേരള അസോസിയേഷന്റെ കേരളത്തിലെ വോട്ടര്‍മാരെ ഡല്‍ഹിയിലേക്ക് കൊണ്ടു പോവാന്‍ ചെലവാക്കുന്ന ലക്ഷങ്ങള്‍ കായിക താരങ്ങളുടെ പരിശീലനത്തിന് ഉപയോഗിച്ചു കൂടെയെന്ന് കോടതി ചോദിച്ചു. നിരുത്തരവാദിത്വപരമായാണ് പണം ചെലവാക്കുന്നത്. സുരക്ഷാ പ്രശ്‌നളൊല്‍ കേരളത്തില്‍ വോട്ടെടുപ്പ് നടത്താന്‍ പറ്റില്ലെന്നു പറഞ്ഞു കേരളത്തിനു മേല്‍ ചെളി വാരിയെറിയാന്‍ സമ്മതിക്കില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിക്കൊണ്ട്് അപ്പീല്‍ തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it