Latest News

ഫി​നോ​മി​ന​ൽ ഗ്രൂ​പ്പ് നിക്ഷേപത്തട്ടിപ്പ്; പ്രതിയെ പെ​രി​ന്ത​ൽ​മണ്ണ കോടതിയിൽ ഹാജരാക്കി

ഫി​നോ​മി​ന​ൽ ഗ്രൂ​പ്പ് നിക്ഷേപത്തട്ടിപ്പ്; പ്രതിയെ പെ​രി​ന്ത​ൽ​മണ്ണ കോടതിയിൽ ഹാജരാക്കി
X

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ക്ഷേ​പ​ത്ത​ട്ടി​പ്പു കേ​സി​ൽ പ്ര​തി​യാ​യ ഫി​നോ​മി​ന​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​ൻ ​കെ സിം​ഗി​നെ പെ​രി​ന്ത​ൽ​മണ്ണ ഒ​ന്നാം​ക്ലാ​സ് മ​ജിസ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വി​വി​ധ കേ​സു​ക​ളി​ലെ തെ​ളി​വെ​ടു​പ്പി​നാ​യി പ്ര​തി​യെ കോ​ട​തി മൂ​ന്നു​ ദി​വ​സ​ത്തേ​ക്ക് കോ​ഴി​ക്കോ​ട് ക്രൈം​ ബ്രാ​ഞ്ചിന്റെ കസ്റ്റഡിയിലേക്ക് വിട്ടു. പ്രതി നേപ്പാൾ സ്വദേശിയാണ്.

മ​ല​പ്പു​റം ജി​ല്ല​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മാത്രം 33 കേ​സു​ക​ളും മ​ഞ്ചേ​രി​യി​ൽ മൂ​ന്നു കേ​സു​ക​ളു​മാണ് ഉള്ളത്. കൂ​ടാ​തെ ചാ​ല​ക്കു​ടി​യി​ൽ 29, തൃ​ശൂ​ർ 16 എ​ന്നി​വ​യ​ട​ക്കം സം​സ്ഥാ​ന​ത്ത് 112 കേ​സു​കളുണ്ട്.

കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് സെ​ൻ​ട്ര​ൽ യൂ​ണി​റ്റ്(​മൂ​ന്ന്) ഡി​വൈ​എ​സ്പി എം ​സു​രേ​ന്ദ്ര​ൻറെ നേ​തൃ​ത്വ​ത്തി​ലാ​ണ് അന്വേഷണം നടക്കുന്നത്. വൈ​കു​ന്നേ​രം നാ​ലു ​മ​ണി​യോ​ടെ കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഫി​നോ​മി​ന​ൽ ഓ​ഫിസ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ട​ത്തും പ്ര​തി​യെ എ​ത്തി​ച്ചു.

ആ​ഗസ്റ്റ് 26​ന് മും​ബൈ ക്രൈം​ബ്രാ​ഞ്ചാ​ണ് ല​ത്തൂ​രി​ൽ നി​ന്നു ഇയാളെ അ​റ​സ്റ്റ് ​ചെ​യ്ത​ത്. ഇ​ൻ​സ്പെ​ക്ട​ർ സി ബി തോ​മ​സ്, എ​സ്‌ഐ കെ. പി ഗി​രീ​ഷ്കു​മാ​ർ, എ​എ​സ്‌ഐ ഷാ​ജി തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

Next Story

RELATED STORIES

Share it