Latest News

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ താമസിച്ച ഹോട്ടല്‍ മുറി പരിശോധിച്ച് അന്വേഷണ സംഘം

പരിശോധനയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ താമസിച്ച ഹോട്ടല്‍ മുറി പരിശോധിച്ച് അന്വേഷണ സംഘം
X

പാലക്കാട്: ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി പോലിസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ താമസിച്ചിരുന്ന പാലക്കാട് കെപിഎം ഹോട്ടലില്‍ നടന്ന പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരിക്കുന്നത്. ലാപ്‌ടോപ് എവിടെയെന്ന് വെളിപ്പെടുത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിട്ടില്ല.

2002 എന്ന മുറിയിലാണ് രാഹുല്‍ അന്നേ ദിവസം താമസിച്ചിരുന്നത്. മുറിയില്‍ നിന്ന് രാഹുലിന്റെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സ്വകാര്യ ഫോണിന്റെ പാസ്വവേര്‍ഡ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇന്നലെയായിരുന്നു പോലിസ് ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയത്. നിലവില്‍ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപോര്‍ട്ട്.

ലാപ്‌ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട്ട് തെളിവെടുപ്പിന് കൊണ്ടു വരൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വാങ്ങാന്‍ ഉദ്ദേശിച്ച ഫ്‌ലാറ്റിന്റെ ബില്‍ഡറുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ കോടതി മൂന്നു ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നിലവില്‍ എആര്‍ കാംപിലേക്കാണ് എത്തിച്ചിരിക്കുന്നത്. പാലക്കാട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്ന് എസ്‌ഐടി അറിയിച്ചിട്ടുണ്ട്. മറ്റന്നാള്‍ രാവിലെ തിരികെ തിരുവല്ല കോടതിയില്‍ ഹാജരാക്കും. മൂന്നാം പീഡനക്കേസിലാണ് ഇപ്പോള്‍ രാഹുല്‍ അറസ്റ്റിലായിരിക്കുന്നത്.

Next Story

RELATED STORIES

Share it