Latest News

'പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കാന്‍ തന്റെ കുടുംബത്തെക്കുറിച്ച് കഥ മെനയുന്നു'; പി സി ജോര്‍ജിനെതിരേ പി ജയരാജന്‍

പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കാന്‍ തന്റെ കുടുംബത്തെക്കുറിച്ച് കഥ മെനയുന്നു; പി സി ജോര്‍ജിനെതിരേ പി ജയരാജന്‍
X

കോഴിക്കോട്: പിണറായി വിജയനെതിരേ ആരോപണമുന്നയിക്കാന്‍ തന്റെ കുടുംബത്തെ കരുവാക്കേണ്ടെന്ന് പി സി ജോര്‍ജിന് മുന്നറിയിപ്പ് നല്‍കി സിപിഎം നേതാവ് പി ജയരാജന്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പി ജയരാജന്‍ തന്റെ കുടുംബകാര്യങ്ങള്‍ പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവന്ന പി സി ജോര്‍ജിനെ കുറ്റപ്പെടുത്തിയത്.

പിണറായി വിജയനെതിരേ ആരോപണം ഉന്നയിക്കുന്നതിന്റെ കൂട്ടത്തിലാണ് പി ജയരാജനെയും മക്കളെയും പി സി ജോര്‍ജ് പുകഴ്ത്തി സംസാരിച്ചത്. മുഖ്യമന്ത്രി സഖാവ് പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിനുവേണ്ടി തന്റെ കുടുംബത്തെ കുറിച്ച് കഥകള്‍ മെനയുകയാണ് ജോര്‍ജ് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

''എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് പി സി ജോര്‍ജ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സഖാവ് പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിനുവേണ്ടി എന്റെ കുടുംബത്തെ കുറിച്ച് കഥകള്‍ മെനയുകയാണ് അദ്ദേഹം. ഓട്ടോറിക്ഷ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യത ഉള്ള തൊഴിലുകളാണ്. എന്റെ മക്കള്‍ പക്ഷേ ആ തൊഴിലുകളല്ല ചെയ്യുന്നത്. മാന്യത ഇല്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് പി സി ജോര്‍ജ് പ്രതിയായത്. സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജോര്‍ജിന്റെ ആക്ഷേപം എന്ന് ജനങ്ങള്‍ തിരിച്ചറിയും. നേതാക്കളെ രണ്ടു തട്ടിലാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിക്കില്ല''- പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

''കമ്യൂണിസത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുന്ന ആളാണ് പി ജയരാജന്‍. പി ജയരാജനും മക്കളുണ്ട് പിണറായി വിജയനും മക്കളുണ്ട്. രണ്ട് കൂട്ടരും എവിടെയാണ്. യഥാര്‍ഥ കമ്മ്യൂണിസ്റ്റായ പി.ജയരാജന്റെ മക്കള്‍ കട്ട കമ്പനിയില്‍ ജോലി ചെയ്തും ഓട്ടോറിക്ഷ ഓടിച്ചുമാണ് ജീവിക്കുന്നത്. പി ജയരാജന്റെ കമ്മ്യൂണിസമാണോ പിണറായിയുടെ കമ്മ്യൂണിസമാണോ ശരിയെന്ന് സിപിഎം പറയണം''- എന്നായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം.

ഫാരിസ് അബൂബക്കറാണ് കേരളത്തിന്റെ നിഴല്‍മന്ത്രി. പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനം നിഗൂഢതകളുടെ കൂമ്പാരമാണ്. ഫാരിസിന്റെ പണം ഉപയോഗിച്ചാണ് സിപിഎം വിമതരെ ഒതുക്കിയത്- തുടങ്ങിയ ആരോപണങ്ങളാണ് ജോര്‍ജ് ഉന്നയിച്ചത്.

Next Story

RELATED STORIES

Share it