Latest News

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഇടപെടല്‍: പീഡിപ്പിക്കപ്പെട്ട ഏഴ് വയസ്സുകാരിയെ ചൈല്‍ഡ് ലൈന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗം സുമയ്യ, സൂഫിയ, ജാസ്മിന്‍ എന്നിവരുടെ നേത്യത്വത്തില്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുകയും കുട്ടിയുടെ സുരക്ഷയെ കുറിച്ച് ആശങ്ക ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഇടപെടല്‍: പീഡിപ്പിക്കപ്പെട്ട ഏഴ് വയസ്സുകാരിയെ ചൈല്‍ഡ് ലൈന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
X

മൂവാറ്റുപുഴ: പീഡിപ്പിക്കപ്പെട്ട ഏഴ് വയസ്സുകാരിയെ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഇടപെടല്‍ മൂലം ചൈല്‍ഡ് ലൈന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്താമസിപ്പിച്ചു. മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടതും പിതാവ് കടുത്ത മദ്യപാനിയുമായ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. മൂവാറ്റുപുഴ പോലീസ് പിതൃ സഹോദരന്റെ പരാതിയില്‍ കേസെടുത്തെങ്കിലും പെണ്‍കുട്ടിയുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ ചൈല്‍ഡ് ലൈന്‍ ഉടന്‍ ഇടപെടണമെന്നും കുട്ടിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് ചൈല്‍ഡ് ലൈനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍പേഴ്‌സണും, പോലീസ് ഉദ്യോഗസ്ഥര്‍ക്കുംവിമന്‍ജസ്റ്റിസ് മൂവ്‌മെന്റ് എറണാകുളം ജില്ലാ പ്രസിഡന്റ് ആബിദ വൈപ്പിന്‍ ഇന്നലെ പരാതി നല്‍കിയിരുന്നു.

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗം സുമയ്യ, സൂഫിയ, ജാസ്മിന്‍ എന്നിവരുടെ നേത്യത്വത്തില്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുകയും കുട്ടിയുടെ സുരക്ഷയെ കുറിച്ച് ആശങ്ക ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ആബിദ ആവശ്യപ്പെട്ടു. കൂട്ടിക്ക് നീതി ലഭിക്കും വരെ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കൂടെയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it