നിലമ്പൂരിലെ ക്രിക്കറ്റ് കളിയുടെ പടം പങ്കുവെച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍
മഴയത്ത് വെള്ളം കെട്ടി നില്‍ക്കുന്ന മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രത്തിന് ' നനഞ്ഞ പന്തില്‍ പരിശീലനം നടത്തുന്നത് മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു' എന്നായിരുന്നു ഐസിസി നല്‍കിയ അടിക്കുറിപ്പ് .

മലപ്പുറം : നിലമ്പൂരില്‍ മഴയത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ എഫ്ബി പേജില്‍ ഇടം നേടി. നിലമ്പൂര്‍ കരുളായി ചെറുപുഴ പള്ളിക്ക് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നവരുടെ ചിത്രമാണ് ഐസിസി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. നിലമ്പൂരിലെ കോളേജ് അദ്ധ്യാപകനായ ജസ്റ്റിന്‍ ലൂക്കോസാണ് ചിത്രം പകര്‍ത്തിയത്.
മഴയത്ത് വെള്ളം കെട്ടി നില്‍ക്കുന്ന മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രത്തിന് ' നനഞ്ഞ പന്തില്‍ പരിശീലനം നടത്തുന്നത് മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു' എന്നായിരുന്നു ഐസിസി നല്‍കിയ അടിക്കുറിപ്പ് . ലോക ക്രിക്കറ്റ് പ്രേമികള്‍ സന്ദര്‍ശിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എഫ്ബി പേജില്‍ നിലമ്പൂരില്‍ നന്നുള്ള പടം വന്നതോടെ നിലമ്പൂരിന്റെ പ്രകൃതി ഭംഗിയെ കുറിച്ചും കേരളത്തിന്റെ ക്രിക്കറ്റ് പ്രേമത്തെ കുറിച്ചും നിരവധി മലയാളികളും കമന്റ് ചെയ്യുന്നുണ്ട്.
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMTതൊടുപുഴ മൂലമറ്റത്ത് രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു
30 May 2023 9:29 AM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT