Latest News

ഇതര സംസ്ഥാന തൊഴിലാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തത് സംശയാസ്പദം: ഹമീദ് വാണിയമ്പലം

ഇതര സംസ്ഥാന തൊഴിലാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തത് സംശയാസ്പദം: ഹമീദ് വാണിയമ്പലം
X

തിരുവനന്തപുരം: എറണാകുളത്ത് പെരുമ്പാവൂരില്‍ അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് കുടിയേറ്റ തൊഴിലാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംഘപരിവാറിന് സഹായകമാകുന്ന വിധത്തില്‍ ഇസ് ലാമോഫോബിയയും കുടിയേറ്റ തൊഴിലാളികളോടുള്ള വംശീയ വിരോധവും വളര്‍ത്തും വിധമുള്ള കെട്ടുകഥകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി കേരളത്തില്‍ തൊഴിലെടുക്കുന്നവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍. ഇവര്‍ എന്തെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയതായി എന്‍ഐഎ തന്നെ ആരോപിക്കുന്നില്ല. ഭീകര ബന്ധത്തിന് തെളിവുകളായി എന്‍ഐഎ പുറത്തുവിട്ടതായി മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ യുക്തിക്കു നിരക്കുന്നതോ വിശ്വസനീയമോ അല്ല.

കേരളത്തിലും രാജ്യത്തും സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയ അജണ്ടക്കനുസരിച്ച പൊതുബോധം വളര്‍ത്തും വിധം നിരപരാധികളെ വേട്ടയാടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എന്‍ഐഎ പറയുന്ന യുക്തിരഹിതമായ കാര്യങ്ങളെ കൂടുതല്‍ പൊടിപ്പും തൊങ്ങലും വച്ച് ജനങ്ങളില്‍ ഭീതി പരത്തും വിധം പ്രചരിപ്പിക്കുന്നതില്‍ നിന്ന് പൊതു പ്രവര്‍ത്തകരും മാധ്യമങ്ങളും പിന്‍മാറുകയും ഇത് സംബന്ധിച്ച വസ്തുതകള്‍ അന്വേഷിച്ച് പുറത്തുകൊണ്ടു വരികയുമാണ് വേണ്ടത്. സംഘപരിവാര്‍ അജണ്ടകള്‍ക്ക് വേണ്ടവിധം വേരോട്ടം ലഭിക്കാത്ത കേരളത്തെ എന്‍ഐഎ ടാര്‍ഗറ്റ് ചെയ്യുന്നത് ബോധപൂര്‍വമാണ്. ബിജെപി രാഷ്ട്രീയ വളര്‍ച്ച നേടിയെടുക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ സ്വീകരിച്ച അതേ മാര്‍ഗം തന്നെയാണ് കേരളത്തിലും ഉപയോഗിക്കുന്നത്.

ഛത്തിസ്ഗഢ് സര്‍ക്കാര്‍ ആട്ടിക്കില്‍ 131 പ്രകാരം എന്‍ഐഎയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ കേസ് നടത്തുന്നുണ്ട്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് കനത്ത വെല്ലുവിളിയായ എന്‍ഐഎയ്‌ക്കെതിരായ കേസില്‍ കേരളവും കക്ഷി ചേരണം. 30 ലക്ഷത്താളം വരുന്ന കുടിയേറ്റ തൊഴിലാളികളുള്ള കേരളത്തില്‍ അവരുടെ സുരക്ഷയ്ക്കും സ്വച്ഛജീവിതത്തിനും തടസ്സമാകും വിധമുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Inter state workers arrested by NIA on suspicion: Hameed Vaniyambalam

Next Story

RELATED STORIES

Share it