Latest News

പെരിന്തൽമണ്ണയിൽ നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ ഇതര സംസ്ഥാന വാഹനം പിടികൂടി

പെരിന്തൽമണ്ണയിൽ നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ ഇതര സംസ്ഥാന വാഹനം പിടികൂടി
X

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പുഴക്കാട്ടിരിയില്‍ നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ ഇതര സംസ്ഥാന വാഹനം പിടികൂടി. ബോര്‍വെല്‍ ജോലിക്കു വന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ വണ്ടിയാണ് പിടികൂടിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റിപോര്‍ട്ട് ചെയ്യാതെ ഊടുവഴികളിലൂടെയാണ് വാഹനം സംസ്ഥാനത്തെത്തിയത്.

ത്രൈമാസ നികുതിയും, പിഴയുമായി 11,750 രൂപ ഈടാക്കിയതിനു ശേഷം വാഹനം ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കി.

മലപ്പുറം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് സേനന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ നിഷാന്ത്, മനോഹരന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വേനല്‍ക്കാലമാകുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ ഈ രീതിയിൽ സംസ്ഥാനത്തെത്തുമെന്നതിനാൽ വരും ദിവസങ്ങളിലും വാഹനപരിശോധന തുടരുമെന്ന് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ സി യു മുജീബ് അറിയിച്ചു.

Next Story

RELATED STORIES

Share it