- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം': മലബാര്‍ അനുസ്മരണ സമിതി സമരാനുസ്മരണ യാത്ര സംഘടിപ്പിക്കുന്നു

മലപ്പുറം: മലബാര്‍ സമരത്തെ സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മലബാര്‍ സമര അനുസ്മരണ സമിതി ' മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന സന്ദേശവുമായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സമരാനുസ്മരണ യാത്ര സംഘടിപ്പിക്കുന്നു.
ബ്രിട്ടീഷ് വൈദേശികതക്കും ജന്മിത്ത ചൂഷണത്തിനും എതിരായി മലബാറിലെ മാപ്പിളമാര്‍ 1921ല്‍ നടത്തിയ പോരാട്ടം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു അധ്യായമാണ്. ലോകം ശ്രദ്ധിച്ച ഈ വിപ്ലവത്തിന് നൂറു വര്‍ഷം തികയുകയാണ്. ഈ പോരാട്ടവും സമരനായകരും ജനഹൃദയങ്ങളില്‍ ഒരു ആവേശമായി നിലനില്ക്കുമ്പോഴും സമരനായകരെ ഇകഴ്ത്തിക്കൊണ്ട് ചരിത്ര സംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘപരിവാരം ശ്രമിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കം ചെയ്തതും മാപ്പിള കലാപം എന്ന പേരില്‍ കുപ്രചരണം നടത്തുന്നതും ഇതിന്റെ ഭാഗമാണെന്ന് മലബാര്‍ സമര അനുസ്മരണ സമിതിയുടെ കണ്‍വീനര്‍ സി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
മലബാര്‍ സമരം പ്രതിപാദിക്കുന്ന വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാകുന്ന പുസ്തക വണ്ടി, വിപ്ലവ ഗാനങ്ങള്‍ അവതരിപ്പിക്കുന്ന പാട്ടു വണ്ടി, സമരം ആവിഷ്‌കരിക്കുന്ന നാടകം അവതരിപ്പിക്കുന്ന നാടകവണ്ടി എന്നിവ ഇതിന്റെ ഭാഗമായി 2021 നവംബര്‍ 1 മുതല്‍ നവംബര്‍ 25 വരെ പര്യടനം നടത്തും.
അനുസ്മരണ യാത്രയുടെ ഉദ്ഘാടനം 2021 ഒക്ടോബര്‍ 23ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മര്‍ഹൂം മോയിന്‍കുട്ടി വൈദ്യര്‍ മുതല്‍ വി. എം.കുട്ടി മാഷ് വരെ ഉള്ള പ്രതിഭകളെ സംഭാവന ചെയ്ത കൊണ്ടോട്ടിയില്‍ 'കമ്പളത് ഗോവിന്ദന്‍ നായര്‍ മുണ്ടംബ്ര ഉണ്ണി മമ്മദ് ' നഗറില്‍ വെച്ച് നടക്കുകയാണ്.
പാട്ട് വണ്ടിയുടെ ഉല്‍ഘാടനം ഡോ. വി ഹിക്മത്തുള്ളയും നാടകവണ്ടിയുടെ ഉല്‍ഘാടനം ബാപ്പു വെള്ളിപറമ്പും പുസ്തകവണ്ടിയുടെ ഉല്‍ഘാടനം റഹ്മാന്‍ കിടങ്ങയവും നിര്‍വഹിക്കും. തുടര്‍ന്ന് വിളയില്‍ ഫസീല, മുക്കം സാജിത, നിസ മോള്‍, റസിയ ടീച്ചര്‍, നൗഫല്‍ മഞ്ചേരി, ഷിഹാബ് അരീക്കോട്, റസാഖ് ബായ് തുടങ്ങിയവരുടെ ഗാനാലാപനവും അതിജീവന കലാകേന്ദ്രത്തിന്റെ നാടകവും നടക്കും.
വാര്‍ത്ത സമ്മേളനത്തില്‍ മലബാര്‍ സമര അനുസ്മരണ സമിതിയുടെ കണ്‍വീനര്‍ സി അബ്ദുല്‍ ഹമീദ്, ജോയിന്റ് കണ്‍വീനര്‍ കെ പി ഒ റഹ്മത്തുള്ള, ടി മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















