Latest News

പ്രവാചകനിന്ദ: ഇന്ത്യക്ക് അല്‍ ഖാഇദ ഭീഷണിയെന്ന് സാമൂഹികമാധ്യമങ്ങള്‍

പ്രവാചകനിന്ദ: ഇന്ത്യക്ക് അല്‍ ഖാഇദ ഭീഷണിയെന്ന് സാമൂഹികമാധ്യമങ്ങള്‍
X

ന്യൂഡല്‍ഹി: പ്രവാചകനിന്ദക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യ ആക്രമിക്കുമെന്ന് അല്‍ഖാഇദ ഭീഷണി മുഴക്കിയതായി സാമൂഹികമാധ്യമങ്ങള്‍. സാമൂഹികമാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആരാണ് വാര്‍ത്തയുടെ ഉല്‍ഭവകേന്ദ്രമെന്ന് അജ്ഞാതമാണ്.

ഡല്‍ഹി, മുംബൈ, യുപി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് ഹിന്ദു റിപോര്‍ട്ട് ചെയ്തു.

സാമൂഹികമാധ്യമങ്ങള്‍ പുറത്തുവിട്ട പ്രചാരണം ഏറ്റെടുത്ത് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ജാഗ്രത ശക്തമാക്കി.

അല്‍ ഖാഇദ ഇന്‍ സബ് കോണ്ടിനന്റാണത്രെ ഭീഷണി സന്ദേശം പുറപ്പെടുവിച്ചിട്ടുളളത്.

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരേ പ്രതിഷേധം ശക്തമായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരേ നിലപാട് കടുപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it