Latest News

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ മിന്നല്‍ പരിശോധന; വിജിലന്‍സ് പിടിച്ചെടുത്തത് രണ്ടര ലക്ഷത്തിലധികം രൂപ

ടെസ്റ്റിന് വന്നവരോട് നൗഷാദ് എന്ന ഏജന്റ് മുഖാന്തിരം ഉദ്യോഗസ്ഥര്‍ പണം പിരിക്കുകയായിരുന്നു.

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ മിന്നല്‍ പരിശോധന; വിജിലന്‍സ് പിടിച്ചെടുത്തത്  രണ്ടര ലക്ഷത്തിലധികം രൂപ
X

കാസര്‍കോട്:ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് പിടിച്ചെടുത്തത് രണ്ടര ലക്ഷത്തിലധികം രൂപ. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. 269860 രൂപയാണ് ഇവിടെ നിന്ന് പിടികൂടിയത്. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ക്കും എസ്ആര്‍ടിഒയ്ക്കും വേണ്ടിയായിരുന്നു പണം പിരിച്ചതെന്ന് വിജിലന്‍സ് വിഭാഗം അറിയിച്ചു.


ഇന്ന് 80 പേര്‍ക്ക് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതാണ് വിജിലന്‍സ് വിഭാഗത്തിന് സംശയം തോന്നാന്‍ കാരണം.സാധാരണയായി 30 മുതല്‍ 40 പേര്‍ക്ക് വരെയാണ് ഇവിടെ ശരാശരി ടെസ്റ്റ് നടന്നിരുന്നത്. ലേണേര്‍സ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുന്‍പ് ലൈസന്‍സ് എടുക്കാനെത്തിയ നിരവധി പേരുണ്ടായിരുന്നു.


ടെസ്റ്റിന് വന്നവരോട് നൗഷാദ് എന്ന ഏജന്റ് മുഖാന്തിരം ഉദ്യോഗസ്ഥര്‍ പണം പിരിക്കുകയായിരുന്നു. െ്രെഡവിങ് ടെസ്റ്റിന് തീയതി കുറിച്ച് കൊടുത്തതിനും ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാനുമാണ് കൈക്കൂലി വാങ്ങിയത്. ഏജന്റിനെ സംഭവ സ്ഥലത്ത് നിന്നും പണവുമായി വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു.




Next Story

RELATED STORIES

Share it