തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനങ്ങളില്‍ അന്വേഷണം വേണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി
BY NSH5 Nov 2022 9:55 AM GMT

X
NSH5 Nov 2022 9:55 AM GMT
തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലറാണ് പരാതി നല്‍കിയത്. രണ്ടുവര്‍ഷത്തിനിടെ നടന്ന ആയിരത്തോളം താല്‍ക്കാലിക നിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.
നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് പരാതി. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാക്രമം നല്‍കാന്‍ മേയര്‍ അഭ്യര്‍ഥിക്കുന്നത്. അപേക്ഷ നല്‍കേണ്ട വിധവും അപേക്ഷ നല്‍കേണ്ട അവസാന തിയ്യതിയുമടക്കം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT