Latest News

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു. ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ കമാല്‍കോട്ട് സെക്ടറിലെ മഡിയന്‍ നാനാക് പോസ്റ്റിന് സമീപത്താണ് ഏറ്റുമുട്ടലുണ്ടായത്.

സായുധരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്ന് കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ നിയന്ത്രണ രേഖയില്‍ സായുധരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഒരു സായുധനെ ജീവനോടെ പിടികൂടുകയും ചെയ്തു. സ്ഥലത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it