Latest News

പകര്‍ച്ചപ്പനി വ്യാപനം; സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം

പകര്‍ച്ചപ്പനി വ്യാപനം; സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം
X

ജിദ്ദ: സൗദി അറേബ്യയില്‍ പകര്‍ച്ചപ്പനി വ്യാപകമാവുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയില്‍ പകര്‍ച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. മുഴുവന്‍ ആളുകളും ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, വിറയല്‍, തലവേദന, പേശിവേദന തുടങ്ങിയവയാണ് സീസണല്‍ ഇന്‍ഫ്‌ളുവന്‍സയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ സമീപത്തുള്ളവരിലേക്ക് സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് വ്യാപിക്കാനുള്ള സാധ്യതയേറെയാണ്.

കൃത്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, രക്ത വിഷബാധ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പൊതുസ്ഥലങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗിയെ സന്ദര്‍ശിക്കുന്നവരും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കൈകള്‍ ഇടവിട്ട് കഴുകണമെന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it