Latest News

കുപ്രസിദ്ധ വിദ്വേഷപ്രചാരക നൂപുര്‍ ശര്‍മക്ക് വധഭീഷണിയെന്ന്: സുരക്ഷ ശക്തമാക്കി

കുപ്രസിദ്ധ വിദ്വേഷപ്രചാരക നൂപുര്‍ ശര്‍മക്ക് വധഭീഷണിയെന്ന്: സുരക്ഷ ശക്തമാക്കി
X

ന്യൂഡല്‍ഹി: കുപ്രസിദ്ധ വിദ്വേഷപ്രചാരകയായ നൂപുര്‍ ശര്‍മക്ക് വധഭീഷണിയുണ്ടെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. തനിക്കും തന്റെ കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് അവര്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അമ്പേഷണം തുടങ്ങി.

തനിക്കെതിരേ വലിയ പ്രതിഷേധം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അവര്‍തന്നെയാണ് പോലിസിനോട് സുരക്ഷ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്.

ശര്‍മക്കും കുടുംബത്തിനും സുരക്ഷ നല്‍കിയിട്ടുണ്ട്.

വിദ്വേഷപരാമര്‍ശത്തെത്തുടര്‍ന്ന് 15 രാജ്യങ്ങള്‍ ഇതുവരെ ഇന്ത്യക്കെതിരേ പ്രതിഷേധമറിയിച്ചു. ഖത്തര്‍ തുടങ്ങിവച്ച് പ്രതിഷേധം 24 മണിക്കൂറിനുള്ളില്‍ മറ്റ് രാജ്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

നൂപുര്‍ ശര്‍മയുടെ പ്രവാചകനെതിരേയുള്ള അപകീര്‍ത്തികരമായ പരാമര്‍ശം ഇന്ത്യയുടെ വിദേശബന്ധത്തെത്തന്നെ തകരാറിലാക്കിയിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

Next Story

RELATED STORIES

Share it