Latest News

വ്യവസായികളുടെ പ്രതിഷേധം; ജര്‍മന്‍ ചാന്‍സ്‌ലര്‍ ഈസ്റ്റര്‍ ലോക്ഡൗണ്‍ പദ്ധതി ഉപേക്ഷിക്കുന്നു

വ്യവസായികളുടെ പ്രതിഷേധം; ജര്‍മന്‍ ചാന്‍സ്‌ലര്‍ ഈസ്റ്റര്‍ ലോക്ഡൗണ്‍ പദ്ധതി ഉപേക്ഷിക്കുന്നു
X

ബെര്‍ലിന്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ ഈസ്റ്റര്‍ ലോക്ക് ഡൗണ്‍ തീരുമാനത്തില്‍ നിന്ന് ജര്‍മന്‍ ചാന്‍സ്‌ലര്‍ ആഞ്ജല മെര്‍കല്‍ പിന്‍മാറുന്നു. അടുത്ത വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് പിന്‍വലിച്ചത്. ലോക്ക് ഡൗണ്‍ വിഷയത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ചാന്‍സ്‌ലര്‍ സമ്മതിച്ചു.

''തിങ്കളാഴ്ച പ്രഖ്യാപിച്ച ഈസ്റ്റര്‍ ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് ഇന്ന് രാവിലെ ഞാന്‍ തീരുമാനിച്ചു. ആ തീരുമാനം പിന്‍വലിക്കുകയാണ്''- ചാന്‍സ്‌ലര്‍ മാധ്യമങ്ങളെ അറിയിച്ചു.

ജര്‍മനിയിലെ 16 ഗവര്‍ണര്‍മാരുമായി പെട്ടെന്ന് തീരുമാനിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങിനു ശേഷമാണ് സുപ്രധാന തീരുമാനം പുറത്തുവിട്ടത്.

അഞ്ച് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജര്‍മനി ഞെട്ടലോടെയാണ് കേട്ടതെന്ന് സ്പുട്‌നിക്ക് റിപോര്‍ട്ട് ചെയ്തു. കൊവിഡ് ലോക്ക് ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നതിനിടയില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നടപടിക്കെതിരേ വ്യാപാരികളില്‍ നിന്നും മറ്റ് ബിസിനസ്സ് സ്ഥാപന ഉടമകളില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്.

ഏപ്രില്‍ 1 മുതല്‍ അഞ്ച് വരെ പ്രഖ്യാപിച്ച ഈസ്റ്റര്‍ അവധി നല്ല ഉദ്ദേശ്യത്തോടെയാണ് പ്രഖ്യാപിച്ചതെങ്കിലും അത് വേണ്ട വിധം നടപ്പാക്കാനുള്ള സമയം ഇനിയില്ല. രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനിടയായതില്‍ ചാന്‍സ് ലര്‍ രാഷ്ട്രത്തോട് മാപ്പ്‌ചോദിച്ചു.

Next Story

RELATED STORIES

Share it