Latest News

ഇന്‍ഡോര്‍ മലിനജല ദുരന്തം; കുടിവെള്ളത്തില്‍ മരണകാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം

സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

ഇന്‍ഡോര്‍ മലിനജല ദുരന്തം; കുടിവെള്ളത്തില്‍ മരണകാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം
X

ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലിനജല ദുരന്തത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ കുടിവെള്ള പരിശോധനയില്‍ കുടിവെള്ളത്തില്‍ മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. മരണകാരണമായേക്കാവുന്ന ഇ കോളി, സാല്‍മൊണല്ല, വിബ്രിയോ കോളറ തുടങ്ങിയ ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മരണ കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭഗിരഥ്പുരയിലെ പോലിസ് ഔട്ട്‌പോസ്റ്റിലെ കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ്‌ലൈനില്‍ കലര്‍ന്നത് കണ്ടെത്തി. ഇന്‍ഡോര്‍ മലിനജല ദുരന്തത്തില്‍ 210 പേര്‍ നിലവില്‍ ശാരീരിക അസ്വസ്ഥതകളോടെ ചികില്‍സയിലാണ്. ഇതില്‍ 32 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കുന്നതിലും വെള്ളം പരിശോധിക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായെന്നും നടപടികള്‍ വൈകിയെന്നും ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it