Latest News

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്; മൂന്ന് മയക്കുമരുന്ന് കടത്തുകാര്‍ കൊല്ലപ്പെട്ടു

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്; മൂന്ന് മയക്കുമരുന്ന് കടത്തുകാര്‍ കൊല്ലപ്പെട്ടു
X

ജമ്മു; ഇന്ത്യ പാക് അതിര്‍ത്തിയില്‍ മയക്കുമരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെട്ട മൂന്ന് പാക് സ്വദേശികളെ വെടിവച്ചുകൊന്നതായി ജമ്മു പോലിസ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ബിഎസ്എഫ് ആണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്.

ഇവരില്‍ നിന്ന് 36 പാക്കറ്റ് ഹെറോയിന്‍ കണ്ടെടുത്തു.

ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് ഇവരെ പിടികൂടിയതെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് പിഎസ് സന്ധു പറഞ്ഞു.

പ്രദേശത്ത് പോലിസ് തിരച്ചില്‍ ആരംഭിച്ചു.

Next Story

RELATED STORIES

Share it