Latest News

യുകെയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഇന്ത്യക്കാര്‍; റിപോര്‍ട്ട്

യുകെയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഇന്ത്യക്കാര്‍; റിപോര്‍ട്ട്
X

ലണ്ടന്‍: യുകെയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഇന്ത്യക്കാരെന്ന് റിപോര്‍ട്ട്. 2021 ന് ശേഷമുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ലെ 28 കേസുകളില്‍ നിന്ന് 2024 ല്‍ 100 ആയി അത് വര്‍ദ്ധിച്ചു. വ്യക്തിഗത കുറ്റവാളികളെയല്ല, മറിച്ച് ശിക്ഷ വിധിച്ച അവസരങ്ങളെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

2024ല്‍ 293 ഇന്ത്യന്‍ പൗരന്മാര്‍ ചെറിയ ബോട്ടുകള്‍ വഴി അനധികൃതമായി യുകെയില്‍ എത്തിയതായി ഹോം ഓഫീസ് ഡാറ്റ സൂചിപ്പിക്കുന്നു, 2025 ന്റെ ആദ്യ പകുതിയില്‍ 206 പേര്‍ എത്തി. 2021 നും 2024 നും ഇടയില്‍ ശിക്ഷിക്കപ്പെട്ട കേസുകള്‍ 257 ശതമാനം എന്ന നിലയില്‍ വര്‍ധിച്ചു.

വിദേശ പൗരന്മാര്‍ക്കിടയില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്താണ്, കേസുകള്‍ 115 ശതമാനം വര്‍ധിച്ച്, 2021ല്‍ 273 ആയിരുന്നത് 2024ല്‍ 588 ആയി. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അള്‍ജീരിയക്കാരും ഈജിപ്തുകാരും ഉയര്‍ന്ന ശതമാനം വര്‍ധനവും രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it