Latest News

അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
X

ന്യൂഡല്‍ഹി: അമേരിക്കയില്‍ കാണാതായ 25കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്ത് ആണ് മരിച്ചതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് യുവാവിനെ കാണാതായിരുന്നത്.

ക്ലീവ്‌ലാന്‍ഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനായി കഴിഞ്ഞ വര്‍ഷമാണ് അര്‍ഫാത്ത് അമേരിക്കയിലെത്തിയിരുന്നത്. മാര്‍ച്ച് ഏഴിനാണ് മകനുമായി അവസാനമായി സംസാരിച്ചതെന്നും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പിതാവ് മുഹമ്മദ് സലീം പറഞ്ഞു.

മാര്‍ച്ച് 19ന് അജ്ഞാത ഫോണ്‍ കോള്‍ കുടുംബത്തിന് ലഭിച്ചു. മയക്കുമരുന്ന് വില്‍ക്കുന്ന സംഘം അര്‍ഫത്തിനെ തട്ടിക്കൊണ്ടുപോയെന്നും 1,200 ഡോളര്‍ ആവശ്യപ്പെട്ടുവെന്നും പിതാവ് പറഞ്ഞു. മകനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിളിച്ചയാള്‍ സമ്മതിച്ചില്ലെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിക്കായി അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഒഹായോയിലെ ക്ലീവ് ലാന്‍ഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it