Latest News

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പത്തു മാസമായി ശമ്പളമില്ല

99 കോടി രൂപയാണ് കരാറിലുള്ള താരങ്ങള്‍ക്ക് ബോര്‍ഡ് നല്‍കാനുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പത്തു മാസമായി ശമ്പളമില്ല
X

ന്യൂഡല്‍ഹി: കോടികള്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പത്തുമാസമായി ശമ്പളം ലഭിക്കുന്നില്ല. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡായ ബി.സി.സി.ഐ. അകൗണ്ടില്‍ 5500 കോടിയിലധികം രൂപ ബാലന്‍സുണ്ടായിട്ടും ക്രിക്കറ്റ് കളിക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപോര്‍ട്ട് ചെയ്തത്.

99 കോടി രൂപയാണ് കരാറിലുള്ള താരങ്ങള്‍ക്ക് ബോര്‍ഡ് നല്‍കാനുള്ളത്. എ പ്ലസ് ഗ്രേഡിലുള്ള ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വര്‍ഷം ഏഴു കോടിയും എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ചു കോടിയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്നു കോടിയും സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടിയുമാണ് ബി.സി.സി.ഐ പ്രതിഫലം. നാല് തവണകളായാണ് താരങ്ങള്‍ക്ക് ബോര്‍ഡ് പ്രതിഫലം നല്‍കുന്നത്.

2019 ഒക്ടോബറിലാണ് ബി.സി.സി.ഐ അവസാനമായി താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയത്. ബി.സി.സി.ഐ കരാറില്‍ ഉള്‍പ്പെട്ട 27 താരങ്ങള്‍ക്കുള്ള വാര്‍ഷിക പ്രതിഫലത്തിന്റെ ആദ്യ ഗഡുവാണ് മുടങ്ങിയത്. ഇതോടൊപ്പം 2019 ഡിസംബര്‍ മുതലുള്ള രണ്ട് ടെസ്റ്റുകള്‍, ഒമ്പത് ഏകദിനങ്ങള്‍, എട്ട് ട്വന്റി 20 എന്നിവയുടെ മാച്ച് ഫീയും നല്‍കിയിട്ടില്ല. ടെസ്റ്റിന് 15 ലക്ഷം, ഏകദിനത്തിന് ആറു ലക്ഷം, ട്വന്റി 20ക്ക് മൂന്നു ലക്ഷം എന്നിങ്ങനെ മാച്ച് ഫീസും നല്‍കണം.

2,992 കോടി സ്ഥിര നിക്ഷേപമായി ബാങ്കിലിലുള്ള ബി.സി.സി.ഐ, 2018 ഏപ്രിലില്‍ സ്റ്റാര്‍ ടിവിയുമായി 6,138.1 കോടിയുടെ അഞ്ചു വര്‍ഷ കരാറിലും ഒപ്പിട്ടിട്ടുണ്ട്.


Next Story

RELATED STORIES

Share it