Latest News

യുഎസിലെ ക്യൂന്‍സില്‍ ഇന്ത്യന്‍ പൗരനെ വെടിവച്ചുകൊന്നു

യുഎസിലെ ക്യൂന്‍സില്‍ ഇന്ത്യന്‍ പൗരനെ വെടിവച്ചുകൊന്നു
X

ക്യൂന്‍സ്: യുഎസിലെ ക്യൂന്‍സില്‍ 31 വയസ്സുകാരനായ ഇന്ത്യന്‍ പൗരനെ വെടിവച്ചുകൊന്നു. തന്റെ വീട്ടിനടുത്ത തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ് യുവിയില്‍ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. സമാനമായ രീതിയില്‍ മേരിലാന്‍ഡലും ഒരു ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടിരുന്നു.

സൗത്ത് ഓസോണ്‍ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കറുത്ത ജീപ്പിലിരിക്കുമ്പോഴാണ് സത്‌നാം സിങ്ങിന് വെടിയേറ്റത്. ശനിയാഴ്ച വൈകുന്നേരം 3:45 ഓടെ ഒരു തോക്കുധാരി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് റിപോര്‍ട്ട് ചെയ്തു.

വെടിയേറ്റ സ്ഥലത്തിന് തൊട്ടുതാഴെയാണ് സിങ്ങ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

നെഞ്ചിലും കഴുത്തിലും പരിക്കേറ്റ സിങ്ങിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കാറ്, സിങ്ങ് മറ്റാരുടേയോ കയ്യില്‍നിന്ന് കടംവാങ്ങിയതാണ്. കൊലപാതകത്തിന്റ കാരണം വ്യക്തമല്ല.

Next Story

RELATED STORIES

Share it