Latest News

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ റെക്കോഡ് വര്‍ധന: 24 മണിക്കൂറിനുള്ളില്‍ 6,977 രോഗികള്‍, 154 മരണം

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ റെക്കോഡ് വര്‍ധന: 24 മണിക്കൂറിനുള്ളില്‍ 6,977 രോഗികള്‍, 154 മരണം
X

ന്യൂഡല്‍ഹി: രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും കൂടുല്‍പേര്‍ക്ക് കൊവിഡ് ബാധിച്ച ഒരു ദിവസം കടന്നുപോയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 6,977 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം നിലവില്‍ 1.38 ലക്ഷമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ 50,000.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവില്‍ 4,021 ആണ്. 24 മണിക്കൂറിനുള്ളില്‍ മാത്രം 154 പേര്‍ മരിച്ചിട്ടുണ്ട്.

കൊവിഡ് ഏറ്റവും കൂടുതലുളള രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനമാണ് ഇന്ത്യയ്ക്ക്. രാജ്യത്തെ രോഗബാധ വളരെ വേഗത്തില്‍ വര്‍ധിക്കുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, പ്രത്യേകിച്ച് 4 ദിവസത്തെ രോഗബാധ.

രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,38,845 ആണ്. 77,103 പേര്‍ ആശുപത്രിയിലുണ്ട്. 57,721 പേര്‍ ആശുപത്രി വിട്ടു. രോഗശമനത്തിന്റെ തോത് 41.57.

മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം. സംസ്ഥാനത്ത് നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 50,231ആണ്. 14,600 പേരുടെ രോഗം ഭേദമായി. 1,635 പേര്‍ മരിച്ചു.

തമിഴ്‌നാടാണ് തൊട്ടടുത്ത സ്ഥാനത്ത്. 17,082 രോഗികള്‍. ഇന്ന് മാത്രം 805 പേര്‍ക്ക് രോഗം ബാധിച്ചു. അതില്‍ 549 പേര്‍ ചെന്നൈയില്‍ നിന്നു മാത്രമാണ്. ഇന്ന് 7 പേര്‍ മരിച്ചു. ഇന്ന് മാത്രം 407 പേര്‍ ആശുപത്രിവിട്ടു.

ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ 394 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 14,063. 6,412 പേര്‍ ആശുപത്രി വിട്ടു. 858 പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 231 പേര്‍ക്ക് രോഗം ബാധിച്ചു. സംസ്ഥാനത്ത് 6,711 പേരുടെ രോഗം ഭേദമായി. അവിടെ ആകെ മരിച്ചവരുടെ എണ്ണം 276, നിലവില്‍ 7,006 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്.

രാജസ്ഥാനില്‍ 145 പേര്‍ ഇന്ന് മാത്രം രോഗബാധിതരായി. ആകെ രോഗികള്‍ 7,173. മരണം 163, വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ 3,150.

ഉത്തര്‍പ്രദേശില്‍ 273 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗബാധയുണ്ടായി. ആകെ രോഗികള്‍ 2,606. 3,581 പേര്‍ ആശുപത്രിവിട്ടു. മരിച്ചവര്‍ ആകെ 165.

Next Story

RELATED STORIES

Share it