Latest News

40000 ഡോളറുമായി പിടിയിലായ അമേരിക്കന്‍ പുരോഹിതനെ അതീവ ഹസ്യമായി ഇന്ത്യ വിട്ടയച്ചു: അഭിനന്ദനവുമായി ട്രംപ്

ബ്രയാന്‍ നെറനെ വിട്ടയച്ച കാര്യം ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ട്രംപിന്റെ അഭിനന്ദന വാക്കുകളിലൂടെയാണ് ഇത് വെളിച്ചത്തായത്.

40000 ഡോളറുമായി പിടിയിലായ അമേരിക്കന്‍ പുരോഹിതനെ അതീവ ഹസ്യമായി ഇന്ത്യ വിട്ടയച്ചു: അഭിനന്ദനവുമായി ട്രംപ്
X

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ തന്ത്രപ്രധാന മേഖലയില്‍ നിന്നും 40000 ഡോളറുമായി പിടിയിലായ അമേരിക്കന്‍ ക്രിസ്തീയ പുരോഹിതനെ അതീവ രഹസ്യമായി വിട്ടയച്ചു. പശ്ചിമ ബംഗാളിലെ നേപ്പാള്‍ അതിര്‍ത്തി മേഖലയില്‍ നിന്നും കഴിഞ്ഞ ഒക്ടോബറില്‍ പിടിയിലായ ബ്രയാന്‍ നെറന്‍ എന്ന അമേരിക്കന്‍ ക്രിസ്തീയ പുരോഹിതനെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് വിട്ടയച്ചത്. ഇക്കാര്യം ഇതുവരെ പുറത്തുവന്നിരുന്നില്ല.

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പുറത്തിറക്കിയ ടേപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ടേപ്പിലെ പരാമര്‍ശപ്രകാരം, മെയ് മാസത്തിലാണ് ഇന്ത്യ ക്രിസ്തീയ പുരോഹിതനെ വിട്ടയച്ചത്. 'എന്റെ അഭ്യര്‍ത്ഥനയോട് ഇന്ത്യ വളരെ നന്നായി പ്രതികരിച്ചു. ഇതിനെ അഭിനന്ദിക്കുകയാണെന്നും ട്രംപ് ടേപ്പിലൂടെ വെളിപ്പെടുത്തി. ബ്രയാന്‍ നെറനെ വിട്ടയച്ച കാര്യം ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ട്രംപിന്റെ അഭിനന്ദന വാക്കുകളിലൂടെയാണ് ഇത് വെളിച്ചത്തായത്.

Next Story

RELATED STORIES

Share it