ഇന്ത്യയില് കൊവിഡ് പരിശോധന നടത്തുന്നത് 901 ലാബുകളില്; രോഗശമന നിരക്ക് 51%

ന്യൂഡല്ഹി: ഇന്ത്യയില് കൊവിഡ് പരിശോധന നടത്തുന്ന ലാബുകളുടെ എണ്ണം 901 ആയതായി കേന്ദ്ര സര്ക്കാര് അറിയിച്ചു. ഇതില് 653 എണ്ണം സര്ക്കാര് മേഖലയിലും 248 എണ്ണം സ്വകാര്യ മേഖലയിലുമാണ്. രോഗശമന നിരക്ക് 51.08 ശതമാനമായി വര്ധിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
''ഐസിഎംആറിന്റെ പരിശോധനാ ശേഷി വളര്ന്നുകൊണ്ടിരിക്കുകയാണ്. സര്ക്കാര് മേഖലയില് 653 ലാബുകളാണ് ഉള്ളത്. സ്വകാര്യമേഖലയില് 248 ലാബുകളുമുണ്ട്''- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാര്ത്താ കുറിപ്പില് പറഞ്ഞു.
സര്ക്കാര് നല്കുന്ന കണക്കനുസരിച്ച് രാജ്യത്ത് 534 റിയല് ടൈം ആര്ടി പിസിആര് ടെസ്റ്റിങ് ലാബുകളുണ്ട്. അതില് 347 എണ്ണം പൊതുമേഖലയിലും 187 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ട്രുനാറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന 296 ലാബുകളുണ്ട്. അതില് 281 എണ്ണം പൊതുമേഖലയിലും 15 എണ്ണം സ്വകാര്യമേഖലയിലുമാണ്. സിബിഎന്എഎടി അധിഷ്ഠിതമായി പ്രവര്ത്തിക്കുന്ന 71 ലാബുകളാണ് ഉള്ളത്. അതില് 25 എണ്ണം പൊതു മേഖലയിലും 46 എണ്ണം സ്വകാര്യ മേഖലയിലുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 7,419 പേര് രോഗമുക്തി നേടി. ആകെ രോഗം ഭേദമായവരുടെ എണ്ണം 1,69,797 ആയി ഉയര്ന്നിട്ടുണ്ട്. രാജ്യത്ത് രോഗവിമുക്തി നേടിയത് 51.08 ശതമാനമാണെന്നാണ് ഇതുവരെയുള്ള കണക്കുകള് പറയുന്നത്. രോഗബാധിതരില് പകുതിയില് കൂടുതല് പേര് രോഗം ഭേദമായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
RELATED STORIES
ദുരന്തങ്ങള് മറക്കുമെങ്കിലും ഹീറോകളെ മറക്കാനിടയില്ല
15 May 2023 2:42 PM GMTകൊടുക്കുമ്പോഴാണ് സന്തോഷം
8 May 2023 3:03 AM GMTനോമ്പുകാലം പഠിപ്പിച്ചതൊന്നും ചെറിയ കാര്യമല്ല
24 April 2023 9:36 AM GMTമറ്റുള്ളവരുടെ നന്മ കൊതിക്കണമെങ്കില് സ്വാര്ത്ഥത വെടിയണം
13 March 2023 4:20 PM GMTദേഷ്യവും ഒരു വികാരമാണ്, അവഗണിക്കാനാവില്ല
7 March 2023 9:17 AM GMTസമയമില്ലെന്ന് പറയുന്നവർ സമയമെടുത്ത് കാണുക
7 Sep 2022 11:36 AM GMT