ഇന്ത്യയില്‍ സജീവ കൊവിഡ് രോഗികള്‍ 4.28 ലക്ഷമായി; 132 ദിവസത്തിനിടയില്‍ ഏറ്റവും താഴ്ന്നതെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സജീവ കൊവിഡ് രോഗികളുടെ എണ്ണം 4.28 ലക്ഷമായി. കഴിഞ്ഞ 132 ദിവസത്തിനിടയില്‍ ഏറ്റവും താഴ്ന്നതാണ് ഇതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും 50,000ത്തില്‍ താഴെയാണ്.
നിലവില്‍ 4,28,644 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെ പോസിറ്റീവ് രോഗികളുടെ 4.51 ശതമാനം മാത്രമാണ് നിലവിലുള്ള സജീവ രോഗികള്‍.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 36,604 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 94,99,414 ആയി. 89,32,647 പേര്‍ രോഗമുക്തരായി. 501 പേരാണ് ഇന്ന് മാത്രം മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 1,38,122.
മഹാരാഷ്ട്രയാണ് ഇപ്പോഴും രോഗവ്യാപനത്തില്‍ മുന്നില്‍, 5,600 പുതിയ രോഗികള്‍, രോഗമുക്തര്‍ 5,027. 111 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
കര്‍ണാടകയില്‍ 1,440 പുതിയ രോഗികളുണ്ട്. 983 പേര്‍ രോഗമുക്തരായി. 16 പേര്‍ മരിച്ചു.
ആന്ധ്രയില്‍ 663 പുതിയ രോഗികളുണ്ട്. 1,159 പേര്‍ രോഗമുക്തരായി. 7 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗിബാധിതര്‍ 8,69,412.
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT