Latest News

ഇന്ത്യ-ബംഗ്ലാദേശ് ഓണ്‍ലൈന്‍ ഉച്ചകോടി: റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മറില്‍ തിരിച്ചെത്തിക്കാന്‍ ധാരണ

ഇന്ത്യ-ബംഗ്ലാദേശ് ഓണ്‍ലൈന്‍ ഉച്ചകോടി: റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മറില്‍ തിരിച്ചെത്തിക്കാന്‍ ധാരണ
X

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തിയ റോഹിന്‍ഗ്യന്‍ മുസ് ലിംകളെ മ്യാന്‍മറില്‍ തിരിച്ചെത്തിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യയും ബംഗ്ലാദേശും. ഇന്ന് നടന്ന ഇന്ത്യ-ബംഗ്ലാദേശ് ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

യോഗം ഫലപ്രദമായിരുന്നെന്നും നിരവധി കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തെന്നും രോഹിന്‍ഗ്യരെ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ ബംഗ്ലാദേശ്, മ്യാന്‍മര്‍ ജോയിന്റ് സെക്രട്ടറി സമിത്ത പാന്ത് അറിയിച്ചു. ഇതിനും പുറമെ നിലവധി വികസനപദ്ധതികള്‍ക്കും യോഗം രൂപം നല്‍കി.

രോഹിന്‍ഗ്യരെ മ്യാന്‍മറില്‍ തിരിച്ചെത്തിക്കുന്നതിന്റെ പ്രാധാന്യം യോഗം അംഗീകരിച്ചു. ഒന്നര ദശലക്ഷം രോഹിന്‍ഗ്യരുടെ സാന്നിധ്യം ബംഗ്ലാദേശിനെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഇന്ത്യയ്ക്ക് കൃത്യമായി അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രോഹിന്‍ഗ്യരെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ബംഗ്ലാദേശിന് ഇന്ത്യയുടെ സഹായം ആവശ്യമാണെന്ന് ഷെയ്ക് ഹസീന യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഉച്ചകോടിയോടനുബന്ധിച്ച് ചിലഹത്തി- ഹാല്‍ഡിബാരി റെയില്‍ ലിങ്ക് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

Next Story

RELATED STORIES

Share it