Latest News

'എയര്‍ ബബിള്‍' അടിസ്ഥാനത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് വിമാന സര്‍വീസ് സപ്തംബര്‍ മൂന്ന് മുതല്‍

എയര്‍ ബബിള്‍ അടിസ്ഥാനത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് വിമാന സര്‍വീസ് സപ്തംബര്‍ മൂന്ന് മുതല്‍
X

ന്യൂഡല്‍ഹി: എയര്‍ ബബിള്‍ സംവിധാനത്തില്‍ കീഴില്‍ ഇന്ത്യ-ബംഗ്ലാദേശ് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഈ റൂട്ടിലുള്ള യാത്ര നാല് മാസമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

വിമാനസര്‍വീസ് 2021 സപ്തംബര്‍ 3 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.

അതേസമയം യാത്ര പുനരാരംഭിക്കും മുമ്പ് നിരവധി കൊവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. എല്ലാവരും എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയമാകണമെന്നതാണ് പ്രധാനം. വിമാനത്തില്‍ 140 യാത്രികര്‍ എന്നതിനു പകരം ഒരു വിമാനത്തിന്റെ നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് മാത്രം അനുമതി നല്‍കുന്ന രീതി കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. അക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ആഴ്ചയില്‍ ഏഴ് വിമാനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. സന്ദര്‍ശക വിസക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയില്ല.

വിദേശത്ത് കുടുങ്ങിയ യാത്രികരെ തിരിച്ചെത്തിക്കുന്നതിനുള്ള ഷെഡ്യൂള്‍ഡ് വിമാനങ്ങളായിരുന്നു വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെട്ടിരുന്നത്. ആദ്യം എയര്‍ ഇന്ത്യക്കും പിന്നീട് മറ്റ് വിമാനങ്ങളും സര്‍വീസ് നടത്തി. അതില്‍ നിന്ന് വ്യത്യസ്തമായി ഓരോ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനികളെ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും നിശ്ചിത എണ്ണം വിമാനസര്‍വീസ് അനുവദിക്കുന്നതാണ് എയര്‍ ബബിള്‍ പദ്ധതി.

Next Story

RELATED STORIES

Share it