Sub Lead

ഖത്തറില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തിറങ്ങിയ മലയാളിക്ക് പരിക്ക്

ഖത്തറില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തിറങ്ങിയ മലയാളിക്ക് പരിക്ക്
X

ദോഹ: ഖത്തറില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തിറങ്ങിയ മലയാളിക്ക് ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ പരുക്ക്. തൃശൂര്‍ വെങ്കിടങ് ചീരോത്തപ്പടി റോഡിന് സമീപം താമസിക്കുന്ന പണിക്കവീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഹിഷാമി(48)നാണ് പരിക്കേറ്റത്.

ഖത്തറിലെ കമ്പനിയില്‍ ജീവനക്കാരനായ ഹിഷാം സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തിറങ്ങിയപ്പോള്‍ ഇറാനില്‍നിന്ന് ഡ്രോണ്‍ ആക്രമണമുണ്ടാകുകയും ഖത്തറിന്റെ പ്രതിരോധ സംവിധാനം തകര്‍ത്ത ഡ്രോണിന്റെ ഭാഗങ്ങള്‍ വീണ് ഹിഷാമിന് പരുക്കേല്‍ക്കുകയുമായിരുന്നു. കൈക്കും കാലിനുമാണ് പരുക്കേറ്റത്. ഹിഷാമിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തൃശൂര്‍ ശ്രീ കേരളവര്‍മ കോളജിലെ പൂര്‍വവിദ്യാര്‍ഥിയും യൂനിവേഴ്‌സിറ്റി ക്രിക്കറ്റ് താരവുമായിരുന്നു ഹിഷാം.

ഇസ്രായേല്‍-യുഎസ് സംയുക്തമായി ഇറാന് നേരെ ഏകപക്ഷീയമായി ആക്രമണം നടത്തിയതിന് തിരിച്ചടിയായി യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഖത്തറിലെ യുഎസ് ക്യാംപിന് നേരെയും ഇറാന്‍ ആക്രമണം ശക്തമാണ്.

Next Story

RELATED STORIES

Share it