Latest News

ഗ്രാമ സ്വരം സാംസ്‌കാരിക സമിതി ഓഫിസ് ഉദ്ഘാടനം

തുടര്‍ന്ന് നടന്ന യോഗത്തില്‍ സമിതിയുടെ പരിധിയില്‍ പെട്ട പ്രദേശത്ത് പത്ത് ദിവസം നീളുന്ന ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു.

ഗ്രാമ സ്വരം സാംസ്‌കാരിക സമിതി ഓഫിസ് ഉദ്ഘാടനം
X

മന്ദലാംകുന്ന്: ഗ്രാമ സ്വരം സാംസ്‌കാരിക സമിതിയുടെ പുതുതായി നിര്‍മിച്ച ഓഫിസ് ഉദ്ഘാടനം സമിതി പ്രസിഡന്റ് ആര്‍ കെ ഹാരിസ് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സമിതിയുടെ പരിധിയില്‍ പെട്ട പ്രദേശത്ത് പത്ത് ദിവസം നീളുന്ന ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു. സമിതി സെക്രട്ടറി ടി എസ് സാബിത്ത്, സീനിയര്‍ മെമ്പര്‍മാരായ ടി കെ ഫൈസല്‍, എം എം ബാദുഷ, കെ ബക്കര്‍, ട്രഷര്‍ മുബഷിര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it