Latest News

രണ്ട് മാസത്തിനിടയില്‍ മുംബൈയിലെ 90 ശതമാനം കൊവിഡ് കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഹൗസിങ് സൊസൈറ്റികളില്‍ നിന്ന്

രണ്ട് മാസത്തിനിടയില്‍ മുംബൈയിലെ 90 ശതമാനം കൊവിഡ് കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഹൗസിങ് സൊസൈറ്റികളില്‍ നിന്ന്
X

മുംബൈ: മുംബൈയിലെ ഹൗസിങ് സൊസൈറ്റികള്‍ കൊവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് സൂചന. ബ്രിഹാന്‍മുംബൈ മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മുംബൈയില്‍ സ്ഥിരീകരിച്ച കൊവിഡ് രോഗികളില്‍ 90 ശതമാനവും ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരായിരുന്നു. ബാക്കി പത്ത് ശതമാനം ചേരിപ്രദേശങ്ങളില്‍ നിന്നും റിപോര്‍ട്ട് ചെയ്തു. 23,000 കൊവിഡ് രോഗികളാണ് ജനുവരി, ഫെബ്രുരി മാസങ്ങളില്‍ മുംബൈയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയ സാഹചര്യത്തില്‍ ഹൗസിങ് സൊസൈറ്റികളില്‍ കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുനിസിപ്പില്‍ അധികൃതര്‍ അറിയിച്ചു. വീടുകളില്‍ പ്രത്യേക മുറികളും വാഷ്‌റൂമുകളും ഉള്ള രോഗികളെ മാത്രമേ വീടുകളില്‍ തുടരാന്‍ അനുവദിക്കുകയുള്ളൂ. അല്ലാത്തവരെ മറ്റ് സംവിധാനത്തിലേക്ക് നിര്‍ബന്ധമായും അയയ്ക്കുമെന്നും മുനിസിപ്പില്‍ അധികൃതര്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 9,927 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 56 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 22,38,398 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it