Latest News

മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജുകളും സ്മാര്‍ട്ടാകും; നടപടി പുരോഗമിക്കുന്നു

മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജുകളും സ്മാര്‍ട്ടാകും; നടപടി പുരോഗമിക്കുന്നു
X

തിരുവനന്തപുരം: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജുകളും സ്മാര്‍ട്ടാക്കി ഉയര്‍ത്തി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സേവനങ്ങള്‍ സുഗമമായി ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ്. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി 64 സ്മാര്‍ട്ട് വില്ലേജുകള്‍ ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്. മെച്ചപ്പെട്ട കെട്ടിടം, ശുചിത്വമുളള ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് സ്മാര്‍ട്ട് വില്ലേജ്. മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടവയ്ക്ക് പുറമേ, മറ്റ് വില്ലേജുകള്‍ കൂടി സ്മാര്‍ട്ട് ആക്കാനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് 1,666 വില്ലേജ് ഓഫിസുകളാണ് ഉള്ളത്. 2016 മുതല്‍ ഈ വര്‍ഷം വരെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 260 വില്ലേജുകളും റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 255 വില്ലേജുകളും ഉള്‍പ്പെടെ 515 സ്മാര്‍ട്ട് വില്ലേജുകള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ നിരവധി വില്ലേജുകളില്‍ അധിക മുറി, അറ്റകുറ്റപ്പണി എന്നീ നിര്‍മ്മാണങ്ങള്‍ നടത്തി സ്മാര്‍ട്ട് പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഒരു സ്മാര്‍ട്ട് വില്ലേജ് ഓഫിസ് നിര്‍മ്മാണത്തിന് 44 ലക്ഷം രൂപയാണ് ചെലവ്.

സംസ്ഥാനത്ത് പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇടമാണ് വില്ലേജ് ഓഫിസുകള്‍. ദിനംപ്രതി നൂറുകണക്കിന് പേര്‍ വന്നുപോകുന്നയിടം. കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതും വില്ലേജ് ഓഫിസുകളുടെ വലിയ പോരായ്മ ആയിരുന്നു.

Next Story

RELATED STORIES

Share it