ബൈക്കിലെ രഹസ്യ അറകളില്‍ കടത്തിയ പണം പിടികൂടി
വാഹന പരിശോധനയ്ക്കിടെ പെരിന്തല്‍മണ്ണ പോലിസാണ് 1.14 കോടി രൂപ പിടിച്ചെടുത്തത്

പെരിന്തല്‍മണ്ണ: രണ്ട് ബൈക്കുകളുടെ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 1.14 കോടി രൂപ പിടികൂടി. വാഹനപരിശോധനയ്ക്കിടെ പെരിന്തല്‍മണ്ണ പോലിസാണ് പണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രി തൂത പാലത്തിനടുത്തുനിന്നാണ് പണം കണ്ടെടുത്തത്. തൂത വഴേങ്ങട സ്വദേശികളായ ദില്‍ഷാദ് മന്‍ഹര്‍(31), റിയാസ്(30) എന്നിവരില്‍നിന്ന് എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചെടുത്തത്.
പിടികൂടിയ പണം മേല്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കി. പണത്തിന്റെ ഉറവിടം കോടതിയില്‍ തെളിയിക്കാനായാല്‍ വിട്ടുനല്‍കും. അല്ലാത്തപക്ഷം നികുതി കണക്കാക്കി ബാക്കി പണമാണ് നല്‍കുക. തുടര്‍നടപടികള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിലെ ദിനേശന്‍, അനീഷ്, വിപിന്‍ ചന്ദ്രന്‍, പ്രമോദ്, പ്രഭുല്‍ അഷ്‌റഫ് എന്നിവരാണുണ്ടായിരുന്നത്.
RELATED STORIES
രാഹുല് ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്ഷവും...
27 March 2023 7:43 AM GMTഉമ്മന്ചാണ്ടി വധശ്രമം: സിഒടി നസീര് ഉള്പ്പെടെ മൂന്നുപേര്...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില് മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT