Latest News

പൂജപ്പുരയില്‍ യുവാവ് ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിക്കൊന്നു

ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനില്‍ വെച്ച് പോലിസ് പിടികൂടി

പൂജപ്പുരയില്‍ യുവാവ് ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിക്കൊന്നു
X

തിരുവനന്തപുരം: പൂജപ്പുരയില്‍ യുവാവിന്റെ കുത്തേറ്റ് ഭാര്യാ പിതാവും സഹോദരനും കൊല്ലപ്പെട്ടു. സുനില്‍, മകനായ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ മരുമകന്‍ അരുണിനെ പോലിസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.


തിരുവനന്തപുരം മുടവുന്‍മൂളിലെ ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭര്‍ത്താവാണ് അരുണ്‍. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുണ്‍ വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് സുനിലിനേയും മകന്‍ അഖിലിനേയും കുത്തുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനില്‍ വെച്ച് പോലിസ് പിടികൂടി.




Next Story

RELATED STORIES

Share it