മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുളളില്‍ 43,697 പേര്‍ക്ക് കൊവിഡ് 19

മുംബൈ; മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുളളില്‍ 43,697 പേര്‍ക്ക് കൊവിഡ് 19സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 4,000ത്തോളം എണ്ണം കൂടുതലാണ് ഇത്. 39,207 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനുള്ളില്‍ 49 പേര്‍ മരണത്തിന് കീഴടങ്ങി. ആകെ മരണം 1,41,934 ആയി.
കഴിഞ്ഞ ഒരു ദിവസത്തിനുളളില്‍ 46,951 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 69,15,407.
കഴിഞ്ഞ ഒരു ദിവസം കൊണ്ട് രാജ്യത്ത് 214 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 2,074 ആയി. 1,091 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു.
ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 158 പേര്‍ പൂനെയിലാണ്. മുംബൈ 31, റൂറല്‍ പൂനെ 10, കല്യാണ്‍ ഡോംബിവിലി 4, പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ 4, പ്രഭാനി 2, നാസിക് 1, വാസൈ-വിരാര്‍ 1, ഔറംഗബാദ് 1, ജല്‍ഗോവന്‍ 1 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗബാധ.
മുംബൈയില്‍ 6,032 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 6,149 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
RELATED STORIES
ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT