ഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് മൂടിയ നിലയില്‍
ഏതാനും ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ട്.
BY FAR22 March 2023 10:50 AM GMT

X
FAR22 March 2023 10:50 AM GMT
ഇടുക്കി: യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ കമ്പിളി പുതപ്പിട്ട് മൂടിയനിലയില്‍ കണ്ടെത്തി. കാഞ്ചിയാറില്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ എന്ന അനുമോളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് ബിജേഷ് ഒളിവിലാണ്. കുറച്ച് ദിവസങ്ങളായി വത്സമ്മയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് വീട്ടിലെത്തി. വീട് പൂട്ടിയ നിലയിലായിരുന്നു. കതക് തകര്‍ത്ത് ബന്ധുക്കള്‍ അകത്ത് കയറി നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ട്. ഭര്‍ത്താവ് ബിജേഷിനായി കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വത്സമ്മയുട മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT