എറണാകുളം ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 234 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് പോലിസ് ഉദ്യോഗസഥര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു.
തൃക്കാക്കര 16, പാലാരിവട്ടം 10, തൃപ്പൂണിത്തുറ 9, കൂവപ്പടി 7, എടക്കാട്ടുവയല്‍ 6, വൈറ്റില 6, ഐക്കരനാട് 5, കടുങ്ങല്ലൂര്‍ 5, കലൂര്‍ 5, കളമശ്ശേരി5, കിഴക്കമ്പലം 5, കോട്ടുവള്ളി 5, കോതമംഗലം 5, നോര്‍ത്തുപറവൂര്‍ 5, രായമംഗലം 5, ഒക്കല്‍ 4, കടവന്ത്ര4, ചിറ്റാറ്റുകര 4, പനമ്പള്ളി നഗര്‍4,പള്ളുരുത്തി 4, പിറവം 4, മരട് 4, മുളന്തുരുത്തി 4, ശ്രീമൂലനഗരം 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇടപ്പള്ളി, എറണാകുളം സൗത്ത്, ഏഴിക്കര, കടമക്കുടി, കരുമാലൂര്‍, കാലടി, കീഴ്മാട്, കുന്നത്തുനാട്, കുമ്പളങ്ങി, തിരുവാണിയൂര്‍, നെല്ലിക്കുഴി, പാമ്പാകുട, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, മൂക്കന്നൂര്‍, ആവോലി, എടത്തല, എളമക്കര, ഏലൂര്‍, കാഞ്ഞൂര്‍, ചൂര്‍ണ്ണിക്കര, നായരമ്പലം, പാറക്കടവ്, പെരുമ്പടപ്പ്, ഫോര്‍ട്ട് കൊച്ചി, മുടക്കുഴ, മുളവുകാട്, ആയവന, ആരക്കുഴ, ആലങ്ങാട്, ആലുവ, ഇടക്കൊച്ചി, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, എളംകുന്നപ്പുഴ, കവളങ്ങാട്, കുട്ടമ്പുഴ, കുമ്പളം, കൂത്താട്ടുകുളം, ചെല്ലാനം, ചേന്ദമംഗലം, തമ്മനം, തിരുമാറാടി, തുറവൂര്‍, തേവര, പല്ലാരിമംഗലം, പിണ്ടിമന, പോണേക്കര, മട്ടാഞ്ചേരി, മൂവാറ്റുപുഴ, വാരപ്പെട്ടി, വാളകം, വാഴക്കുളം, വെങ്ങോല, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് നാലില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
ഇന്ന് 1,000 പേര് രോഗ മുക്തി നേടി. ഇന്ന് 1,713 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,735 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16,994 ആണ്. ഇന്ന് 78 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 92 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.5,621 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 34,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി13,പി വി എസ് 39, ജി എച്ച് മൂവാറ്റുപുഴ 8, ഡി എച്ച് ആലുവ3,പള്ളുരുത്തി താലൂക്ക് ആശുപത്രി 2,സഞ്ജീവനി 7,സിയാല്‍ 57, സ്വകാര്യ ആശുപത്രികള്‍ 224, എഫ് എല്‍ റ്റി സികള്‍ 58,എസ് എല്‍ റ്റി സി കള്‍ 86,വീടുകള്‍ 4,846 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6,372 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMT