Latest News

എറണാകുളം ജില്ലയില്‍ 231 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍  231 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 231 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 19 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതില്‍ തന്നെ 12 പേര്‍ ഇന്ത്യന്‍ റിസേര്‍വ് ബറ്റാലിയന്‍ ലക്ഷദ്വീപ് യൂനിറ്റ് ഉദ്യോഗസ്ഥരാണ്.

ഉത്തര്‍പ്രദേശ് സ്വദേശി, കോതമംഗലം സ്വദേശിനി, ഗുജറാത്ത് സ്വദേശി, തമിഴ്നാട് സ്വദേശി, ദോഹയില്‍ നിന്നെത്തിയ തൃക്കാക്കര സ്വദേശി, പശ്ചിമ ബംഗാള്‍ സ്വദേശി, മൂത്തകുന്നം സ്വദേശി എന്നിവരാണ് മറ്റുള്ളവര്‍.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും അടക്കം 15 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരി, ആലുവ, കുന്നുകര, ചേരാനല്ലൂര്‍, പായിപ്ര മേഖലയിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. മട്ടാഞ്ചേരിയില്‍ 28 പേര്‍ക്കും പായിപ്ര, കുന്നുകര എന്നിവടങ്ങളില്‍ ഒമ്പതു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. പായിപ്രയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്. ആലുവ, ചേരാനല്ലൂര്‍ എന്നിവടങ്ങളില്‍ എട്ടു പേര്‍ക്കും വാരപ്പെട്ടിയില്‍ ഏഴു പേര്‍ക്കും പള്ളുരുത്തിയില്‍ ആറു പേര്‍ക്കും കോതമംഗലം, കുമ്പളം, ചെങ്ങമനാട്, മരട് മേഖലയില്‍ അഞ്ചു പേര്‍ക്ക് വീതവും ആലങ്ങാട്, കളമശ്ശേരി, തൃപ്പുണിത്തുറ, പിണ്ടിമന എന്നിവടങ്ങളില്‍ നാലു പേര്‍ക്കു വീതവും അങ്കമാലി, ഒക്കല്‍,കൂത്താട്ടുകുളം, ചൂര്‍ണിക്കര, പാടിവട്ടം മേഖലയില്‍ മൂന്നു പേര്‍ക്ക് വീതവും ഏലൂര്‍, ഏഴിക്കര, എടക്കാട്ടുവയല്‍, എടത്തല, കലൂര്‍, തിരുമാറാടി, തിരുവാങ്കുളം, ഇടപ്പള്ളി, പല്ലാരിമംഗലം, പൂണിത്തുറ, പെരുമ്പടപ്പ്, തൃക്കാക്കര മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ നോര്‍ത്ത് പറവൂര്‍ സ്വദേശിനി, എളമക്കര സ്വദേശിനി, കടമക്കുടി സ്വദേശി, കടവന്ത്ര സ്വദേശി, കടുങ്ങലൂര്‍ സ്വദേശി, കരുമാല്ലൂര്‍ സ്വദേശിനി, കാഞ്ഞൂര്‍ സ്വദേശിനി കീരംപാറ സ്വദേശിനി, ഫോര്‍ട്ട് കൊച്ചി സ്വദേശിനി, കൂവപ്പടി സ്വദേശിനി, കോട്ടുവള്ളി സ്വദേശി, ചികിത്സക്കായി എത്തിയ തൃശൂര്‍ സ്വദേശിനി, ഫോര്‍ട്ട് കൊച്ചി സ്വേദശി, തൃക്കാക്കര സ്വദേശി, നോര്‍ത്ത് പറവൂര്‍ സ്വദേശി, പള്ളിപ്പുറം സ്വദേശി, നായരമ്പലം സ്വദേശിനി, മാഞ്ഞാലി സ്വദേശി, മൂക്കന്നൂര്‍ സ്വദേശി, വരാപ്പുഴ സ്വദേശി, വേങ്ങൂര്‍ സ്വദേശി, ശ്രീമൂലനഗരം സ്വദേശിനി, കളമശ്ശേരി സ്വദേശി, ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍, ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍, കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയായ മട്ടാഞ്ചേരി സ്വദേശിനി, അങ്കമാലി സ്വദേശിനി, അയ്യമ്പുഴ സ്വദേശി ആന്ധ്രാപ്രദേശ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍, എറണാകുളം സ്വദേശിനി, എളംകുന്നപ്പുഴ സ്വദേശി, എളമക്കര സ്വദേശിനി, ഐക്കാരനാട് സ്വദേശിനി, കടവന്ത്ര സ്വദേശി, കടുങ്ങലൂര്‍ സ്വദേശി, കരുമാലൂര്‍ സ്വദേശിനി, കറുകുറ്റി സ്വദേശിനി, കാഞ്ഞൂര്‍ സ്വദേശിനി, നെല്ലിക്കുഴി സ്വദേശി, നോര്‍ത്ത് പറവൂര്‍ സ്വദേശി, പള്ളുരുത്തി സ്വദേശി, പാടിവട്ടം സ്വദേശിനി, പെരുമ്പാവൂര്‍ സ്വദേശിനി, മരട് സ്വദേശി, മഴുവന്നൂര്‍ സ്വദേശി സ്വദേശി, വെങ്ങോല സ്വദേശിനി, സൗത്ത് കളമശ്ശേരി സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇന്ന് 182 പേര്‍ രോഗ മുക്തി നേടി.ഇന്ന് 919 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 973 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16,554 ആണ്. ഇതില്‍ 14,205 പേര്‍ വീടുകളിലും 107 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 2242 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 146 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 135 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2,122 ആണ്. ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1156 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1426 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 713 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2,207 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it