Latest News

ഡല്‍ഹിയില്‍ മൂന്ന് കൊവിഡ് രോഗമുക്തരില്‍ ഗുരുതരമായ എല്ല് രോഗം കണ്ടെത്തി

ഡല്‍ഹിയില്‍ മൂന്ന് കൊവിഡ് രോഗമുക്തരില്‍ ഗുരുതരമായ എല്ല് രോഗം കണ്ടെത്തി
X

ന്യൂഡല്‍ഹി: ഡല്‍ഹി ബിഎല്‍കെ സൂപ്പര്‍ സ്‌പെഷ്യല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്ന് പേരില്‍ കൊവിഡ് രോഗമുക്തരെ ബാധിക്കുന്ന ഗുരുതരമായ എല്ല് രോഗം കണ്ടെത്തി. 32 നും 40നും ഇടയിലുള്ള ഈ രോഗികളില്‍ ഒരാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്.

അവാസ്‌കുലര്‍ നെക്രോസിസ് അഥവാ എവിഎന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ എല്ലു രോഗം അമിതമായി സ്റ്റിറോയ്ഡ് കലര്‍ന്ന മരുന്നുകള്‍ ഉപയോഗിച്ച് കൊവിഡ് രോഗത്തിന് ചികില്‍സ തേടിയവരിലാണ് കണ്ടുവരുന്നത്. ഈ രോഗം ബാധിച്ചവരില്‍ രക്തചംക്രമണം കുറയുന്നതിന്റെ ഭാഗമായി എല്ലിന്റെ കോശങ്ങള്‍ നശിച്ചുപോകുന്നു. എല്ലില്‍ പൊട്ടലുകള്‍ക്ക് ഇത് കാരണമാവും. സന്ധികളില്‍ എല്ലുകള്‍ സ്ഥാനം തെറ്റാനും പൊട്ടാനും തുടങ്ങും.

കൊവിഡാനന്തര ഗുരുതരരോഗമായാണ് ഇത് കണക്കാക്കുന്നത്.

സ്റ്റിറോയ്ഡ് ഉപയോഗിച്ച് ഉടനെ ഈ ഫലം കാണണമെന്നില്ല. മൂന്ന് മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്താണ് രോഗബാധ ദൃശ്യമാവുക.

Next Story

RELATED STORIES

Share it