Latest News

ഛത്തിസ്ഗഢില്‍ 44 നക്‌സലുകള്‍ കീഴടങ്ങി

ഛത്തിസ്ഗഢില്‍ 44 നക്‌സലുകള്‍ കീഴടങ്ങി
X

സുക്മ: ഛത്തിസ്ഗഢില്‍ സക്മ ജില്ലയില്‍ 9 സ്ത്രീകളടക്കം 44 നക്‌സലുകള്‍ കീഴടങ്ങി. സുക്മ ഛിന്തല്‍നാര്‍ ഗ്രാമത്തില്‍ വച്ചാണ് പോലിസിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങിയത്.

സുക്മ പോലിസ് സൂപ്രണ്ട് സുനില്‍ ശര്‍മയുടെ സാന്നിധ്യത്തില്‍ കരിഗുണ്ടം പോലിസ് ക്യാമ്പിലെത്തിലായിരുന്നു കീഴടങ്ങല്‍. കീഴടങ്ങിയ ഓരോരുത്തര്‍ക്കും 2 ലക്ഷം രൂപ വച്ച് പോലിസ് നല്‍കും.

കീഴടങ്ങിയവര്‍ക്ക് പോലുസുകാര്‍ സദ്യയും നല്‍കി.



Next Story

RELATED STORIES

Share it