Latest News

ഭോപ്പാലില്‍ പെട്രോളിന് 109 രൂപ മുംബൈയില്‍ 107 രൂപ

ഭോപ്പാലില്‍ പെട്രോളിന് 109 രൂപ മുംബൈയില്‍ 107 രൂപ
X

ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചതോടെ ഭോപാലില്‍ ഒരു ലിറ്റല്‍ പെട്രോളിന് 109.89 രൂപയും ഡീസലിന് 98.67 രൂപയുമായി. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 107.54 രൂപയാണ്. ഡീസലിന് ലിറ്ററിന് 97.45 രൂപയായിട്ടുണ്ട്. പെട്രോള്‍ വില 35 പൈസയും ഡീസല്‍ വില 15 പൈസയുമാണ് വര്‍ധിച്ചത്.

ഡല്‍ഹിയില്‍ പെട്രോള്‍ വില 101.54 രൂപയാണ്. ഡീസലിന് 89.87 രൂപയായും ഉയര്‍ന്നിട്ടുണ്ട്.

ബംഗാളില്‍ 101.74 രൂപയാണ് പെട്രോളിന് ഈടാക്കുന്നത്. ഡീസല്‍ ലിറ്ററിന് 93.02 രൂപ.

വാറ്റ് അനുസരിച്ച് നികുതി തീരുമാനിക്കുന്നതിനാല്‍ ഇന്ധന വില വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത വിലയാണ്.

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജൂലൈ ഏഴ് മുതല്‍ പത്ത് ദിവസത്തേക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ധനവില വര്‍ധനക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആശങ്കയറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it