ബംഗാളില്‍ 5 തൃണമൂല്‍ എംഎല്‍എമാരും നിയമസഭാ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്ക്
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂലിനെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് അഞ്ച് എംഎല്‍എമാര്‍ക്കൂടി ബിജെപിയില്‍ ചേര്‍ന്നു. അഞ്ച് പേരും സിറ്റിങ് എംഎല്‍എമാരാണ്. ഇവര്‍ക്കു പുറമെ ഹബിബ്പൂര്‍ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ബിജെപിയില്‍ ചേക്കേറിയിട്ടുണ്ട്. .
എംഎല്‍എമാരായ സോണാലി ഗുഹ, ദീപേന്ദു ബിശ്വാസ്, രബീന്ദ്രനാഥ ഭട്ടാചാര്യ, സിതാല്‍ കുമാര്‍ സര്‍ദാര്‍, ജാദു ലഹിരി തുടങ്ങിയവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്, പാര്‍ട്ടി വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, പാര്‍ട്ടി നേതാവ് സുവേന്ദു അധികാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അഞ്ചുപേരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹബിബ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന തൃണമൂല്‍ സ്ഥാനാര്‍ത്ഥി സരള മുര്‍മുവാണ് ബിജെപിയില്‍ ചേര്‍ന്ന ആറാമത്തെ നേതാവ്.
കഴിഞ്ഞ ഏതാനും മാസമായി നിരവധി പേരാണ് തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതിനിടയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 291 പേരുടെ പേരുവിവരങ്ങള്‍ മമത ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.
RELATED STORIES
വിനോദയാത്രക്ക് പോയ സംഘത്തിലെ യുവാവ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകള്‍...
18 May 2024 5:50 PM GMTകണ്ണൂര്‍ പുതിയതെരുവില്‍ വാഹനാപകടം; വളപട്ടണം സ്വദേശി മരിച്ചു
18 May 2024 5:44 PM GMTസി.എ.എയ്ക്ക് കീഴില്‍ പൗരത്വം നല്കാന് സംസ്ഥാനതല സമിതി രൂപീകരിച്ച്...
18 May 2024 6:10 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMT