Latest News

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്താതിരുന്ന കുടിയേറ്റത്തൊഴിലാളികള്‍ ബിജെപിയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്താതിരുന്ന കുടിയേറ്റത്തൊഴിലാളികള്‍ ബിജെപിയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
X

ന്യൂഡല്‍ഹി: കിഴക്കന്‍ യുപിയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമുള്ള കണക്കുകളില്‍ ഏറ്റവും പ്രധാനമായ ഒന്ന് വോട്ടിങ് രീതിയിലുണ്ടായ മാറ്റമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തു. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ വലിയ തോതില്‍ സ്വാധീനിക്കുമെന്നാണ് പലരും കരുതുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ യുപിയില്‍ സ്്ത്രീകളാണ് പുരുന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തത്. അത് ഏകദേശം പത്ത് ശതമാനത്തില്‍ കൂടുതല്‍ വരും. ഈ പ്രതിഭാസം മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമാണ്.

പടിഞ്ഞാറന്‍ യുപിയിലും സെന്‍ട്രല്‍ യുപിയിലും കിഴക്കന്‍ യുപിയിലും ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കിഴക്കന്‍ യുപിയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തു. സെന്‍ട്രല്‍ യുപിയിലും പടിഞ്ഞാറന്‍ യുപിയിലും വോട്ടുചേയ്ത സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല.

2017 തിരഞ്ഞെടുപ്പിലും കിഴക്കന്‍ യുപിയില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തത്. സെന്‍ട്രല്‍ യുപിയിലെയും പടിഞ്ഞാറന്‍ യുപിയിലും കണക്കുകള്‍ 2017ലും 2022ലെപ്പോലെത്തന്നെ. വോട്ട് ചെയ്ത സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം ഏകദേശം സമാനം.

ആരാണ് ഈ വോട്ട് ചെയ്യാതിരുന്ന വോട്ടര്‍മാര്‍ എന്നറിയാന്‍ എന്‍ഡിടിവി ചില മാധ്യമപ്രവര്‍ത്തകരെ നിയോഗിച്ചു. അവര്‍ നഗരങ്ങളിലെയും ഗ്രാമീണ മേഖലയിലെയും സ്ത്രീകളെയും പുരുഷന്മാരെയും നേരില്‍ കണ്ട് അന്വേഷണം നടത്തി. അതില്‍നിന്ന് മനസ്സിലായ ഒരു കാര്യം മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോയ കുടിയേറ്റത്തൊഴിലാളികളാണ് വോട്ട് ചെയ്യാതിരുന്ന പുരുഷന്മാര്‍ എന്നാണ്. യുപിയിലെ വന്‍നഗരങ്ങളിലേക്ക് തൊഴില്‍തേടി പോയവരില്‍ മിക്കവാറുംപേര്‍ വോട്ട് ചെയ്യാന്‍ നാട്ടില്‍ തിരിച്ചെത്തി.

അകലെയുള്ള സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും പോയവര്‍ക്ക് തിരിച്ചെത്തി വോട്ട് ചെയ്യുക പ്രായോഗികമായിരുന്നില്ല. അതിന് സമയവും പണവും ചെലവഴിക്കണം. അതുകൊണ്ട് അവര്‍ വോട്ട് ചെയ്യാനെത്തിയില്ല.

ബഹ്‌റൈച്ച്, ഗോണ്ട, ബസ്തി, ഗോരഖ്പൂര്‍, ദിയോറിയ, ബല്ലിയ, അസംഗഡ്, ഫൈസാബാദ്, സുല്‍ത്താന്‍പൂര്‍, ജൗന്‍പൂര്‍, ഗാസിപൂര്‍, വാരണാസി, മിര്‍സാപൂര്‍, അലഹബാദ്, പ്രതാപ്ഗഡ് തുടങ്ങിയ ജില്ലകളാണ് യുപിയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നത്. ഏറ്റവും ദാരിദ്ര്യമുള്ള പ്രദേശവും ഇതുതന്നെ. അതുകൊണ്ടാണ് ഈ പ്രദേശങ്ങളിലുള്ളവര്‍ കൂട്ടംകൂട്ടമായി തൊഴില്‍തേടി നാടുവിട്ടത്. വിവിധ പ്രദേശങ്ങളിലേക്ക് തൊഴില്‍തേടി പോയവരാണെങ്കിലും ഇവരുടെ കയ്യില്‍ രേഖകള്‍ എല്ലാമുണ്ട്. ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കാനുള്ള ഒരു സംവിധാനവും കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

സ്ത്രീകള്‍ കൂടുതലായി വോട്ട് ചെയ്താല്‍ അത് ഏത് പാര്‍ട്ടിക്കാണ് ഗുണം ചെയ്യുകയെന്നതാണ് അടുത്ത ചോദ്യം. 2014വരെ പുരുഷന്മാര്‍ കൂടുതലും വോട്ട് ചെയ്തിരുന്നത് ബിജെപിക്കാണ്. 19 ശതമാനം കൂടുതല്‍. സ്ത്രീകള്‍ 9 ശതമാനം.

ആദ്യ നോട്ടത്തില്‍ പുരുഷന്മാര്‍ വോട്ട് ചെയ്യാതിരുന്നാല്‍ അത് ബിജെപിയെ ബാധിക്കുമെന്നുതോന്നും പക്ഷേ, യാഥാര്‍ത്ഥ്യം മറിച്ചാണ്.

2022ല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. സ്ത്രീകളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന നിരവധി പരിപാടികള്‍ ബിജെപി ബോധപൂര്‍വം ആവിഷ്‌കരിച്ചു. പാചകവാതക സിലിണ്ടര്‍ വിതരണം, സൗജന്യം റേഷന്‍ ഇതൊക്കെ സ്ത്രീകളുടെ പിന്തുണ ഉറപ്പാക്കാന്‍ സഹായിക്കുന്നവയാണ്.

അതേ സമയം പുരുഷന്മാര്‍ക്കിയില്‍ ബിജെപിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം താരതമ്യേന കുറഞ്ഞുവരുന്നുണ്ട്. കൊവിഡ് കാലത്തെ കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം അതിന് കാരണമായി. അതായത് ബിജെപിയുടെ നയങ്ങളോട് അസംതൃപ്തിയുള്ള പുരുഷ കുടിയേറ്റത്തൊഴിലാളികളുടെ വോട്ടാണ് ബിജെപിക്ക് നഷ്ടമാവുന്നത്. ഇതവര്‍ക്ക് ദോഷമുണ്ടാക്കുകയില്ലല്ലോ. ഒപ്പം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ബിജെപിയോട് താല്‍പര്യവും വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഇത് ആത്യന്തികമായി ബിജെപിക്ക് ഗുണം ചെയ്യും.

Next Story

RELATED STORIES

Share it