- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനുഫാക്ചറിങ് അനലിറ്റിക്‌സില്‍ പിജി ഡിപ്ലോമ; പുതിയ കോഴ്‌സ് ആരംഭിച്ച് ഐഐടി മദ്രാസ്

ചെന്നൈ: വ്യവസായ രംഗത്ത് സാങ്കേതിക പുരോഗതിയും ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങളുടെയും ആവശ്യകത ഉയരുന്ന സാഹചര്യത്തില്‍ മാനുഫാക്ചറിംഗ് അനലിറ്റിക്‌സില്‍ പുതിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ആരംഭിച്ച് ഐഐടി മദ്രാസ്. ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന ഒരു വര്‍ഷത്തെ കോഴ്‌സാണ് അവതരിപ്പിച്ചിരിക്കുന്നത്.
കോഴ്‌സിന്റെ ആദ്യ ബാച്ച് 2026 സെപ്റ്റംബര്‍ 7ന് ആരംഭിക്കും. ഐഐടി മദ്രാസിലെ ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗമാണ് പ്രോഗ്രാം നടത്തുന്നത്. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും ബിരുദധാരികള്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ 'വെബ് എനേബിള്‍ഡ്' ഫോര്‍മാറ്റിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ്, ജനറേറ്റീവ് എഐ തുടങ്ങിയ അത്യാധുനിക വിഷയങ്ങളില്‍ പ്രായോഗിക പരിശീലനമാണ് കോഴ്‌സിന്റെ ഭാഗമായി നല്‍കുക. 5.4 ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. അപേക്ഷാ ഫീസ് 3,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
ഉല്‍പാദന മേഖലയിലെ ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പ്രാപ്തരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോടി പറഞ്ഞു. വ്യവസായ മേഖലയും അക്കാദമിക് രംഗവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതില്‍ ഈ പ്രോഗ്രാം സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.
താല്‍പ്പര്യമുള്ളവര്‍ക്ക് 2026 മേയ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ജൂലൈ 19നു നടക്കും. എന്‍ജിനീയറിങ്, സയന്‍സ് ബിരുദധാരികള്‍ക്ക് പുറമെ എംഎസ്‌സി, ബിഎസ്‌സി മാത്തമാറ്റിക്‌സ്, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ഔദ്യോഗിക വെബ്‌സൈറ്റായ code.iitm.ac.in/pgdma വഴി അപേക്ഷ സമര്‍പ്പിക്കാം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















