- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇഗ്‌നോ 2026 ജനുവരി സെഷന്‍: പ്രവേശനത്തിനും റീ രജിസ്‌ട്രേഷനും ഫെബ്രുവരി 15 വരെ സമയം നീട്ടി

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) 2026 ജനുവരി അക്കാദമിക് സെഷനിലേക്കുള്ള പുതിയ പ്രവേശനത്തിനും റീ രജിസ്‌ട്രേഷനുമുള്ള അവസാന തിയ്യതി ഫെബ്രുവരി 15 വരെ നീട്ടിയതായി സര്‍വകാലശാല അറിയിച്ചു. മുന്‍പ് ജനുവരി 31 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.
വിദൂര വിദ്യാഭ്യാസവും ഓണ്‍ലൈന്‍ പ്രോഗ്രാമുകളും തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈന്‍ മോഡില്‍ പ്രവേശനം നേടുന്നവര്‍ക്ക് പഠനം പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേനയായിരിക്കും. ഇവര്‍ക്ക് അച്ചടിച്ച പഠന സാമഗ്രികള്‍ ലഭിക്കില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. പഠനത്തിനായി ലാപ്‌ടോപ്പോ ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറോ നിര്‍ബന്ധമാണ്.
അതേസമയം, നേരിട്ടുള്ള അക്കാദമിക് പിന്തുണയും അച്ചടിച്ച പഠന സാമഗ്രികളും ആവശ്യമായവര്‍ ഡിസ്റ്റന്‍സ് ലേണിംഗ് മോഡ് തിരഞ്ഞെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ignou.ac.in എന്ന വെബ്‌സൈറ്റിലെ 'register online' ലിങ്കില്‍ പ്രവേശിച്ച് 'fresh admission' ഓപ്ഷന്‍ തിരഞ്ഞെടുക്കണം. പുതിയ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കാം. റീ രജിസ്‌ട്രേഷന്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരി 15 തന്നെയാണ് അവസാന തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഇഗ്‌നോയുടെ ഔദ്യോഗിക പോര്‍ട്ടലുകള്‍ സന്ദര്‍ശിക്കണമെന്ന് സര്‍വകാലശാല അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















