Latest News

പിണറായിയെ ഡിജിറ്റലായി പുറത്താക്കാം; 'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

പിണറായിയെ ഡിജിറ്റലായി പുറത്താക്കാം; കടക്ക് പുറത്ത് വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണതത്തിന്റെ ഭാഗമായി ആരംഭിച്ച കടക്ക് പുറത്ത് ക്യാംപയിന്റെ ഭാഗമായി കുറ്റപത്രവും വെബ്‌സൈറ്റും പുറത്തിറക്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ പഴയ വിവാദ പരാമര്‍ശം തന്നെ ആയുധമാക്കിയാണ് പ്രതിപക്ഷം പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം ഇതുസംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

പ്രചാരണത്തിന്റെ ഭാഗമായി ഒരു വെബ്‌സൈറ്റും ഫോണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരായ പരാതികള്‍ ഈ വെബ്‌സൈറ്റിലൂടെയും ഫോണ്‍ വഴിയും രേഖപ്പെടുത്താം. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ കസേരയില്‍ നിന്ന് പുറത്താക്കാന്‍ കഴിയുന്ന രീതിയിലാണ് വെബ്‌സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്‌തോ വെബ്‌സൈറ്റിലേക്ക് എത്തിച്ചേരാനാകും.

പിആര്‍ ഭരണം മുതല്‍ അമ്പലമോഷണം വരേയാണ് കുറ്റപത്രത്തിലുള്ളത്. വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങള്‍, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

Next Story

RELATED STORIES

Share it